---
title: "പിയാനോ വായിച്ച് സംഗീതജ്ഞൻ; ആസ്വദിച്ച് അമ്മയാനയും കുട്ടിയാനയും;  വീഡിയോ"
english_title: "Musician playing the piano; Ammayana and Kutyana enjoy; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81512/musician-playing-the-piano-ammayana-and-kutyana-enjoy-the-video-went-viral"
published_at: "2022-11-22T14:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c89d3ca912_viral.jpg"
keywords: []
---

# പിയാനോ വായിച്ച് സംഗീതജ്ഞൻ; ആസ്വദിച്ച് അമ്മയാനയും കുട്ടിയാനയും;  വീഡിയോ

> **Lead Summary:** വിവിധയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടവുമാണ്. അത്തരത്തില്‍ ഇവിടെ ആനകളുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

## Article Content

വിവിധയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടവുമാണ്. അത്തരത്തില്‍ ഇവിടെ ആനകളുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ആനകള്‍ക്ക് വേണ്ടി പിയാനോ വായിക്കുകയാണ് ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്‍. സംഗീതം ആസ്വദിക്കുന്ന അമ്മയാനയെയും കുട്ടിയാനയെയും വീഡിയോയില്‍ കാണാം.

തായ്ലാന്‍ഡിൽ നിന്നുള്ളതാണ് ഈ ദൃശ്യം. പിയാനോ വായനയിൽ മുഴുകിയിരിക്കുകയാണ് ബാർട്ടൻ. അത് സന്തോഷത്തോടെ ആസ്വദിക്കുകയാണ് ആനകള്‍.

[**https://twitter.com/i/status/1594354094587904003**](https://twitter.com/i/status/1594354094587904003)

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സുഹു ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81512/musician-playing-the-piano-ammayana-and-kutyana-enjoy-the-video-went-viral)