---
title: "മെസി ആരാധികയുടെ കിടിലൻ ഗര്‍ഭകാല ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍"
english_title: "Messi Fan's Amazing Pregnancy Photoshoot; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81446/messi-fans-amazing-pregnancy-photoshoot-pictures-go-viral"
published_at: "2022-11-22T08:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c384886550_messi_fan.jpg"
keywords: []
---

# മെസി ആരാധികയുടെ കിടിലൻ ഗര്‍ഭകാല ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പ് വീക്ഷിക്കാനായി ഖത്തറിലേക്ക് കണ്ണുനട്ട് ലോകമിരിക്കുമ്പോള്‍, അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ഒരു കടുത്ത ആരാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

## Article Content

വലിയ പ്രതീക്ഷകളുമായി 2022 ലോകകപ്പ് വീക്ഷിക്കാനായി ഖത്തറിലേക്ക് കണ്ണുനട്ട് ലോകമിരിക്കുമ്പോള്‍, അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ഒരു കടുത്ത ആരാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

വെറും ഫോട്ടോഷൂട്ടല്ല, മെറ്റേണിറ്റി ഫോട്ടോഷൂട്ട്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്‍റെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഫുട്ബോള്‍ പ്രേമികളുടെ കയ്യടി നേടുന്നത്. കടുത്ത മെസി ആരാധികയായ സോഫിയ മെസിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്.

ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ഫ്രെയ്മ്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡ് വഴിയാണ് ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചത്. എന്തായാലും ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് മെസ്സി ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81446/messi-fans-amazing-pregnancy-photoshoot-pictures-go-viral)