---
title: "രണ്ടുമാസം ഇതിന്റെ പുറകെ ആയിരുന്നു; കാവ്യ ദിലീപിന് കൊടുത്ത സമ്മാനം വൈറലാകുന്നു "
english_title: "Kavya's words about the gift given to Dileep are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/81310/kavyas-words-about-the-gift-given-to-dileep-are-now-going-viral"
published_at: "2022-11-21T10:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b0c0f85efd_dileep_and_kavya.jpg"
keywords: []
---

# രണ്ടുമാസം ഇതിന്റെ പുറകെ ആയിരുന്നു; കാവ്യ ദിലീപിന് കൊടുത്ത സമ്മാനം വൈറലാകുന്നു 

> **Lead Summary:** സ്‌ക്രീനിലെ മികച്ച ജോഡികള്‍ ആയിരുന്നു ദിലീപും കാവ്യയും. വൈകാതെ തന്നെ ഇരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ ജീവിതത്തില്‍ നടന്നതെല്ലാം സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു .

## Article Content

സ്‌ക്രീനിലെ മികച്ച ജോഡികള്‍ ആയിരുന്നു ദിലീപും കാവ്യയും. വൈകാതെ തന്നെ ഇരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ ജീവിതത്തില്‍ നടന്നതെല്ലാം സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു .

പ്രതിസന്ധിഘട്ടത്തില്‍ പോലും കാവ്യയും ദിലീപും ഒന്നിച്ചു തന്നെയാണ് നിന്നത്. ദിലീപിന് നല്‍കിയ സമ്മാനത്തെ കുറിച്ച് കാവ്യ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

ദിലീപിന് കാവ്യ മാധവന്‍ നല്‍കിയ സമ്മാനം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. സമ്മാനം മറ്റൊന്നുമല്ല , വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ട ദിലീപിന്റെ അച്ഛനൊപ്പം മാമാട്ടിയേയും ചേര്‍ത്ത് ഒരു കുടുംബ ഫോട്ടോയാണ് കാവ്യ ദിലീപിന് നല്‍കിയത്. ചിത്രത്തില്‍ ദിലീപിന്റെ കുടുംബവും ഉണ്ട്.

ഇതാരാടീ ചെയ്തെ എന്നാണ് ദിലീപേട്ടന്‍ ചോദിച്ചത്. കോഴിക്കോടുള്ള ഒരു കുട്ടിയാണ് ചെയ്തത്. അജിതയെന്നാണ് പേര്. രണ്ടുമാസമായി ഞങ്ങള്‍ ഇതിന്റെ പുറകിലാണ്. കുറേ ഫോട്ടോകളൊക്കെ എടുത്താണ് ചെയ്തത്.

അയ്യോ ആ കുട്ടീടെ അടുത്ത് പറയൂട്ടോ ഭയങ്കര രസമായിട്ടുണ്ട്. ഇത്ര ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞ് എന്നോട് ഒരുപാട് താങ്ക്സൊക്കെ പറഞ്ഞുവെന്നായിരുന്നു കാവ്യ മാധവന്‍ ഫോട്ടോ ചെയ്ത കുട്ടിയോട് പറഞ്ഞത്.

എന്തായാലും ഇവരുടെ കുടുംബചിത്രം ആരാധകന്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ തന്റെ അച്ഛനെ കുറിച്ച് ദിലീപ് പറഞ്ഞിരുന്നു. തന്നെ വക്കീല്‍ ആക്കാന്‍ ആയിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്, എന്നാല്‍ അച്ഛന്‍ പറഞ്ഞത് പോലെ പോവാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് നടന്‍ പറഞ്ഞിരുന്നു. അതേസമയം സ്‌ക്രീനില്‍ വക്കീല്‍ ആവാനുള്ള അവസരം കിട്ടിയെന്നും താരം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/81310/kavyas-words-about-the-gift-given-to-dileep-are-now-going-viral)