---
title: "എന്റെ നാണം എന്നത് എന്റെ വലിയ ആയുധമാണ്; മോഹന്‍ലാല്‍ "
english_title: "My shame is my biggest weapon; Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8131/my-shame-is-my-biggest-weapon-mohanlal"
published_at: "2021-10-31T10:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e26abeb6e2_mohanlal.jpg"
keywords: []
---

# എന്റെ നാണം എന്നത് എന്റെ വലിയ ആയുധമാണ്; മോഹന്‍ലാല്‍ 

> **Lead Summary:** പലപ്പോഴും താരങ്ങളുടെ പഴയകാല അഭിമുഖങ്ങൾ വൈറൽ ആകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞദിവസം നവ്യ നായരേ കുറിച്ച് നടൻ ധ്യാൻ പറഞ്ഞ വാക്കുകൾ ആയിരുന്നു വൈറലായി മാറിയത്. കൈരളി ടിവി ഷോയിൽ പങ്കെടുത്തപ്പോൾ നടന്ന സംഭവം ആണ് വലിയ ട്രോളുകൾ വരെ ആയി മാറിയത്.

## Article Content

പലപ്പോഴും താരങ്ങളുടെ പഴയകാല അഭിമുഖങ്ങൾ വൈറൽ ആകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞദിവസം നവ്യ നായരേ കുറിച്ച് നടൻ ധ്യാൻ പറഞ്ഞ വാക്കുകൾ ആയിരുന്നു വൈറലായി മാറിയത്. കൈരളി ടിവി ഷോയിൽ പങ്കെടുത്തപ്പോൾ നടന്ന സംഭവം ആണ് വലിയ ട്രോളുകൾ വരെ ആയി മാറിയത്.

ഇപ്പോഴിതാ നടൻ മോഹൻലാലിന്റെ ഒരു വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരു  അഭിമുഖത്തിലാണ് മോഹൻലാൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. നാണമുള്ളവൻ എന്ന് പറയുന്നതല്ലേ നല്ലത് :മോഹൻലാൽ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ചാനൽ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. നല്ല കാര്യങ്ങളും മോശം കാര്യങ്ങളെയും കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ്   ലാൽ മറുപടി നല്കുന്നത്.

നല്ലതും മോശവുമായ കാര്യങ്ങൾ അനുഭവിച്ചറിയാൻ വിധിക്കപെട്ട ഒരാൾ ആണ് ഞാൻ ഇവിടെ എന്ന് പറയേണ്ടി വരും. അതിപ്പോൾ ചീത്ത എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാതെയും എല്ലാം നല്ല കാര്യങ്ങൾ ആണ് എന്ന് ചിന്തിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുക. തന്റെ ജീവിതത്തിൽ മോശം എന്ന് ഒരു കാര്യം ഇല്ല. നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്ന കാര്യങ്ങൾ എനിക്ക് ചിലപ്പോൾ നല്ലതായി തോന്നാം, അപ്പോൾ മോശം എന്ന കാര്യങ്ങൾ ഇല്ലെന്നാണ് പറയാൻ ഉള്ളത്.

പ്രകൃതിയിൽ എല്ലാം നല്ലത് തന്നെ ആണ് എന്ന് മോഹൻലാൽ പറയുമ്പോൾ താങ്കൾ അൽപ്പം ഷൈ ആയ വ്യക്തിയാണോ എന്നും അവതാരകൻ ചോദിക്കുന്നു. നാണം ഇല്ലാത്തവൻ എന്ന് പറയുന്നതിലും നാണം ഉള്ളവൻ എന്ന് പറയുന്നതല്ലേ നല്ലത് എന്ന മറുപടിയാണ് പിന്നീട് ലാൽ നൽകിയത്. ഒരു പരിചയം ഇല്ലാത്ത വേദിയിൽ, അല്ലെങ്കിൽ പരിചയം ഇല്ലാത്ത മനുഷ്യരോട് നമുക്ക് മനസ്സ് തുറക്കാൻ ആകില്ലല്ലോ. സ്ത്രീകൾക്ക് ആണ് ഒരു ആയുധം ലജ്ജ എന്ന് പറയുന്നത്.

നമുക്കും പലപ്പോഴും പലതിലും ഇറങ്ങി ചെല്ലാതിരിക്കാനുള്ള ഒരു ഷീൽഡ് ആണ് ഈ ഷൈനെസ്സ് എന്ന് പറയുന്നത്. ബേസിക്കലി ഉണ്ടോ എന്ന് ചോദിച്ചാൽ അത് ശരിയായിരിക്കാം. സിനിമ അഭിനയിക്കുമ്പോൾ ഷൈനെസ്സ് ഉള്ളതായി തോന്നുന്നില്ല. നിങ്ങൾ ആരാണ് എന്ന് ചോദിച്ചാൽ എന്ത് മറുപടി നൽകും എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം നൽകാൻ ആകില്ല. ഞാൻ ആരാണ് എന്ന് കണ്ടെത്തിയാൽ അത് വലിയ സംഭവം ആയി മാറില്ലേ.- മോഹൻലാൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/8131/my-shame-is-my-biggest-weapon-mohanlal)