---
title: "ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ തിളച്ച് പൊങ്ങുന്ന കോഫി; വൈറലായി വീഡിയോ"
english_title: "Now a video of a variety coffee item is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/81261/now-a-video-of-a-variety-coffee-item-is-going-viral-on-social-media"
published_at: "2022-11-20T20:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a3ca09f6ec_viral.jpg"
keywords: []
---

# ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ തിളച്ച് പൊങ്ങുന്ന കോഫി; വൈറലായി വീഡിയോ

> **Lead Summary:** മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാകാം. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് പല ഗവേഷകരും പറയുന്നത്.

## Article Content

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാകാം. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് പല ഗവേഷകരും പറയുന്നത്.

ഈ കോഫിയില്‍ തന്നെ പല തരം വെറൈറ്റികളുണ്ട്. ചിലര്‍ക്ക് ഇഷ്ടം കാപ്പുച്ചിനോ ആണെങ്കില്‍ മറ്റുച്ചിലര്‍ക്ക് എക്സ്പ്രസോ ആയിരിക്കാം ഇഷ്ടം. ഇപ്പോഴിതാ ഒരു വെറൈറ്റി കാപ്പി ഐറ്റത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ തിളച്ച് പൊങ്ങുന്ന കാപ്പി. സംഭവം ടര്‍ക്കിഷ് കാപ്പിയാണ്.

നന്നായി പൊടിച്ച കാപ്പിപൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫില്‍ട്ടര്‍ ചെയ്യാത്ത കോഫിയാണ് ടര്‍ക്കിഷ് കോഫി. സാധാരണ ഇത് തയ്യാറാക്കുന്ന ലോ ഫ്ലേം തീയിലാണ്. എന്നാല്‍ ഇവിടെ ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ സെസവ് വച്ച് ചൂടാക്കിയാണ് കാപ്പി തയ്യാറാക്കുന്നത്. സെസവില്‍ വെള്ളവും കാപ്പിപ്പൊടിയും നിറച്ച ശേഷം മണ്ണിലെ ചൂടില്‍ വയ്ക്കും. നിമിഷ നേരം കൊണ്ട് കാപ്പി തിളയ്ക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ഐസ്‌ക്രീം കൊടുക്കാതെ കളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരെ ഇന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. നീണ്ട സ്റ്റിക്കിന്റെ അറ്റത്ത് ഐസ്‌ക്രീം കോണും വെച്ച് കുട്ടികളെയും മറ്റുമൊക്കെ ഏറെ നേരം കബളിപ്പിച്ച ശേഷം മാത്രം ഐസ്ക്രീം കൈമാറുന്ന ഇവരുടെ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.

[**https://twitter.com/i/status/1592111631902851072**](https://twitter.com/i/status/1592111631902851072)

എന്നാല്‍ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സൈബര്‍ ലോകത്ത് വൈറലായത്. ഐസ്‌ക്രീം തരാതെ തന്നെ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് ഐസ്‌ക്രീം കൈക്കലാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. തുർക്കിഷ് ഐസ്ക്രീം കച്ചവടക്കാരിൽനിന്ന് സാധാരണ അത്രയെളുപ്പം അല്ല ഐസ്‌ക്രീം കൈക്കലാക്കുക എന്നത്. അതുകൊണ്ട് തന്നെയാണ് ഈ വീഡിയോ ഇത്രയും വൈറലായതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/81261/now-a-video-of-a-variety-coffee-item-is-going-viral-on-social-media)