---
title: "വളര്‍ത്തുപൂച്ചയുടെ തലമുടി വെട്ടൽ; വൈറൽ വീഡിയോ കാണാം "
english_title: "Grooming a pet cat; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81251/grooming-a-pet-cat-watch-the-viral-video"
published_at: "2022-11-20T19:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a32176644a_cat.jpg"
keywords: []
---

# വളര്‍ത്തുപൂച്ചയുടെ തലമുടി വെട്ടൽ; വൈറൽ വീഡിയോ കാണാം 

> **Lead Summary:** **സോ**ഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്.

## Article Content

**സോ**ഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്.

അത്തരമൊരു രസകരമായൊരു വീഡിയോ ആണ് ഇവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വളര്‍ത്തുപൂച്ചയുടെ തലമുടി വെട്ടുന്നതിന്‍റെ വീഡിയോ ആണ് വൈറാലായിരിക്കുന്നത്.

മുടി വെട്ടാനായി കസേരയില്‍ ഒരു മടിയും കൂടാതെ ഇരിക്കുകയാണ് പൂച്ച. സലൂണിലെ ജീവനക്കാരന്‍ കത്രികയും ചീപ്പുമൊക്കെയായി പൂച്ചയുടെ തലമുടി ആദ്യം ചീകി ഒതുക്കുകയാണ്. യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ക്ഷമയോടെ ഇരുന്നുകൊടുക്കുകയാണ് പൂച്ച.

ശേഷം മുടി മുറിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും പൂച്ചക്കുട്ടി കണ്ണുകള്‍ അടയ്ക്കുന്നതും വീഡിയോയില്‍ കാണാം. ചായോട്ടിക് ക്യാറ്റ് പിക്ചേഴ്സ് ആന്‍റ് വീഡിയോസ് എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

28 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ഒരു പ്രശ്നവുമില്ലാതെ ഇരിക്കുന്ന പൂച്ചയാണ് ഹീറോ എന്നുമൊക്കെയാണ് ആളുകളുടെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81251/grooming-a-pet-cat-watch-the-viral-video)