---
title: "അത് ഡ്യൂപ്ലിക്കേറ്റ് ആണ്, ഇതാണ് എന്റെ ഒറിജിനല്‍ കല്യാണം; ജിത്തു വേണുഗോപാല്‍ "
english_title: "It is duplicate, this is my original wedding; Jithu Venugopal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81114/it-is-duplicate-this-is-my-original-wedding-jithu-venugopal"
published_at: "2022-11-19T20:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378e9230c500_jithu_venugopal.jpg"
keywords: []
---

# അത് ഡ്യൂപ്ലിക്കേറ്റ് ആണ്, ഇതാണ് എന്റെ ഒറിജിനല്‍ കല്യാണം; ജിത്തു വേണുഗോപാല്‍ 

> **Lead Summary:** നിരവധി സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജിത്തു വേണുഗോപാല്‍ . ഇന്നായിരുന്നു നടന്റെ വിവാഹം. കാവേരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെയാണ് ജിത്തു വിവാഹം ചെയ്തിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാവേരി. ടിക്ക് ടോക്കിലൂടെയും ഷോര്‍ട്ട് വീഡിയോസിലൂടെയും പരിചിതയാണ്.

## Article Content

നിരവധി സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജിത്തു വേണുഗോപാല്‍ . ഇന്നായിരുന്നു നടന്റെ വിവാഹം. കാവേരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെയാണ് ജിത്തു വിവാഹം ചെയ്തിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാവേരി. ടിക്ക് ടോക്കിലൂടെയും ഷോര്‍ട്ട് വീഡിയോസിലൂടെയും പരിചിതയാണ്.

വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു രണ്ടുപേരും. അതേസമയം ജിത്തു അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന മൗനരാഗം എന്ന സീരിയലിലും നിലവില്‍ നടന്റെ വിവാഹം നടന്ന് കൊണ്ടിരിയ്ക്കുന്ന ഭാഗങ്ങളാണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

അതും രണ്ട് കല്യാണങ്ങള്‍. അത് ഡ്യൂപ്ലിക്കേറ്റ് ആണ്, ഇതാണ് എന്റെ ഒറിജിനല്‍ കല്യാണം എന്ന് വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ജിത്തു പറഞ്ഞു.

സീത കല്യാണം എന്ന പരമ്പരയിലെ ജിത്തുവിന്റെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നെഗറ്റീവും പോസിറ്റീവും നിറഞ്ഞ കഥാപാത്രം തന്റെ കയ്യില്‍ ഭദ്രമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു ഈ താരം. ഇന്നും സീരിയല്‍ സജീവം ആണ് നടന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/81114/it-is-duplicate-this-is-my-original-wedding-jithu-venugopal)