logo

വിജയിയുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററുകളില്‍ എത്തുന്നു

Published at Dec 30, 2020 03:32 PM വിജയിയുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററുകളില്‍ എത്തുന്നു

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ്‌  ഈശ്വരൻ  സിനിമയുടെ സംവിധാനം സുശീന്ദ്രനാണ് . ചിത്രത്തിന്റെ ഫോട്ടോകള്‍ ഇതിനോടകംതന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈശ്വരൻ എന്ന ചിത്രവും തിയറ്ററില്‍ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത. ഇതുവരെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.


വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് തിയറ്ററിലെത്തും. ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ആയി സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരനും' പൊങ്കല്‍ റിലീസ് ആയി തിയറ്ററില്‍ എത്തുമെന്നാണ് വാര്‍ത്ത. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഈശ്വരൻ'.


എന്തായാലും 'മാസ്റ്ററും' 'ഈശ്വരനുമൊക്കെ' തിയറ്ററില്‍ തന്നെയാകും എത്തുക. ചിമ്പുവിന്റെ തിരിച്ചുവരവാകും 'ഈശ്വരൻ' എന്ന സിനിമ . ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗർവാളാണ് നായിക.

Ishwaran is a new movie starring Chimpu

Related Stories
സൂപ്പർ സ്റ്റാറിന്റെ സഹോദരിയാകാൻ കീർത്തി സുരേഷിന് 2.5 കോടി

Sep 23, 2021 02:35 PM

സൂപ്പർ സ്റ്റാറിന്റെ സഹോദരിയാകാൻ കീർത്തി സുരേഷിന് 2.5 കോടി

നടിയുടെ പ്രതിഫല തുകയെ കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പർ സ്റ്റാറുകളുടെ സഹോദരിപട്ടം...

Read More >>
'സാനി കൈദം' ഡബ്ബിംഗ് പൂര്‍ത്തിയായി ,കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

Sep 22, 2021 01:06 PM

'സാനി കൈദം' ഡബ്ബിംഗ് പൂര്‍ത്തിയായി ,കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

സാനി കൈദം എന്ന ചിത്രം .1980 കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ സെല്‍വരാഘവൻ ഈ ചിത്രത്തില്‍ ഒരു പ്രധാന...

Read More >>
Trending Stories