---
title: "രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വൈറലായി വീഡിയോ"
english_title: "A young man shampooing a king cobra; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81051/a-young-man-shampooing-a-king-cobra-the-video-went-viral"
published_at: "2022-11-19T13:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637890cbe7ff9_viral.jpg"
keywords: []
---

# രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വൈറലായി വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും. എന്നാല്‍ പാമ്പുകളെ പരിചരിക്കുന്നവരുമുണ്ട്.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും. എന്നാല്‍ പാമ്പുകളെ പരിചരിക്കുന്നവരുമുണ്ട്.

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്.

വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്. വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല, ഷാംപൂയൊക്കെ തേച്ചാണ് കുളിപ്പിക്കുന്നത്. ഷാംപൂ ഉപയോഗിച്ച് യുവാവ് മസാജ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. @DPrasanthNair എന്നയാളാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 'പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

[**https://twitter.com/i/status/1592765440543305728**](https://twitter.com/i/status/1592765440543305728)

ഏതാണ്ട് 45 സെക്കന്‍റ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു. നിരവധിപേർ കമന്റുകളും ചെയ്തു. ഞെട്ടിക്കുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81051/a-young-man-shampooing-a-king-cobra-the-video-went-viral)