---
title: "മമ്മൂട്ടിയുടെ വാഹനം കണ്ട ആവേശത്തിൽ റോബിൻ- വീഡിയോ കാണാം "
english_title: "Robin is excited to see Mammootty's car - watch the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80994/robin-is-excited-to-see-mammoottys-car-watch-the-video"
published_at: "2022-11-19T08:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378404e556e6_robin.jpg"
keywords: []
---

# മമ്മൂട്ടിയുടെ വാഹനം കണ്ട ആവേശത്തിൽ റോബിൻ- വീഡിയോ കാണാം 

> **Lead Summary:** **റോ**ബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ താരമായി മാറുന്നത് ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു റോബിൻ.

## Article Content

**റോ**ബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ താരമായി മാറുന്നത് ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു റോബിൻ.

സീസൺ അവസാനിച്ചിട്ട് നാലു മാസം കഴിഞ്ഞെങ്കിലും റോബിൻ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. എഴുപത് ദിവസം മാത്രമാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസത്തിനുള്ളിൽ തന്നെ നൂറ് ദിവസം നിന്ന് കപ്പ് നേടിയ മത്സരാർഥിയുടേതിന് സമമായ ഖ്യാതി നേടാൻ താരത്തിന് സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഓരോ വിശേഷങ്ങളും പങ്കുവെക്കുന്ന താരം ഒരു ഫാൻ ബോയ് മൊമന്റുമായാണ് ഇപ്പോൾ എത്തുന്നത്. ഡ്രൈവിങ്ങിനിടെ 369 എന്ന നമ്പർ വണ്ടി തങ്ങളുടെ മുമ്പിൽ പോകുന്നത് കണ്ട് ആവേശത്തോടെ 'മമ്മൂക്ക മമ്മൂക്ക' എന്ന് വിളിച്ച് പറയുകയാണ് താരം.

വളരെ ആവേശത്തോടെയാണ് ആ നിമിഷത്തിൽ റോബിന്റെ പ്രതികരണം. റോബിന്റെ സന്തോഷം പകർത്തുന്നത് ഭാവി വധുവായ ആരതി പൊടി ആണ്. എന്തായാലും വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ബി​ഗ് ബോസിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ തന്റെ ഓരോ സ്വപ്നങ്ങളായി നിറവേറ്റുകയാണ് റോബിൻ. തന്റെ ഈ വളർച്ചയെ കുറിച്ച് നേരത്തെ റോബിൻ പ്രതികരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ അധികം പരിപാടികളിൽ ഒന്നും പങ്കെടുക്കാതെ നടന്നിരുന്ന താൻ ഇന്ന് ഈ നിലയിൽ എത്തിയെങ്കിൽ അത് ഹാർഡ് വർക്ക് കൊണ്ടാണെന്നാണ് റോബിൻ പറയുന്നത്.

ഒപ്പം ജീവിതത്തിൽ ഇത്രയും നാൾ കൊണ്ട് ഇവിടെ എത്തണമെന്ന ലക്ഷ്യബോധവും തനിക്ക് ഉണ്ടായിരുന്നു. ലോകത്ത് വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതെ എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കണമെന്നതാണ് തന്റെ ആഗ്രഹം എന്നും റോബിൻ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80994/robin-is-excited-to-see-mammoottys-car-watch-the-video)