'നിന്റെ മുഖത്തെ ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ' -നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേശ് ശിവൻ

'നിന്റെ മുഖത്തെ ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ' -നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേശ് ശിവൻ
Nov 18, 2022 08:15 PM | By Vyshnavy Rajan

തെന്നിന്ത്യയുടെയും മലയാളക്കരയുടെയും പ്രിയ താരം നയൻതാരയുടെ മുപ്പത്തിയൊമ്പതാം ജന്മദിനമാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന് ആശംസയുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ പ്രിയതമയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് വിഘ്നേശ് ശിവൻ കുറിച്ച വാക്കുകളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.

ഒന്നിച്ച് ആഘോഷിക്കുന്ന ഒൻപതാമത്തെ പിറന്നാളാണ് ഇതെന്ന് വിഘ്നേശ് കുറിക്കുന്നു. കൂടുതൽ പ്രത്യേകതയുളള പിറന്നാളാണ് ഇതെന്നും അതിന് കാരണം തങ്ങൾ ഇപ്പോൾ ഭാര്യാഭർത്താക്കന്മാരാണെന്നും കൂടാതെ രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണെന്നും വിഘ്നേശ് കുറിച്ചു.


“നമ്മൾ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒൻപതാമത്തെ പിറന്നാളാണിന്ന്. നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത്. കാരണം നമ്മൾ ഇന്ന് ഭാര്യാഭർത്താക്കന്മാരാണ്.

രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ്. നിന്നെ എനിക്കു വളരെ അടുത്തറിയാം, നീ എത്ര കരുത്തുളളവളാണെന്നും അറിയാം. നിന്റെ ജീവിതത്തിലെ ഓരോ വ്യതിയാനങ്ങളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ അതുകൂടുതൽ പൂർണത നൽകുന്നതായി തോന്നുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല, കാരണം നമ്മുടെ കുട്ടികൾ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ.

നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.ജീവിതം മനോഹരമാണെന്ന് തോന്നുന്നു... സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം”, എന്നാണ് നയൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്നേശ് കുറിച്ചത്.


വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു വിഘ്നേശും നയൻതാരയും വിവാഹിതരായത്. പിന്നാലെ ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും ഇരുവരും അറിയിച്ചു. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.

'May that smile on your face remain forever' - Vignesh Sivan wishes Nayanthara on her birthday

Next TV

Related Stories
#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

Apr 22, 2024 01:42 PM

#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ...

Read More >>
vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

Apr 20, 2024 05:26 PM

vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി...

Read More >>
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
Top Stories










News Roundup