---
title: " ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാല്‍ ജോസ് സാറ് വരെ പറഞ്ഞു: അന്ന രാജന്‍"
english_title: "Lal Jose Sir even said not to learn from Lalettan: Anna Rajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80935/lal-jose-sir-even-said-not-to-learn-from-lalettan-anna-rajan"
published_at: "2022-11-18T16:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637767df91ca6_mohanlal.jpg"
keywords: []
---

#  ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാല്‍ ജോസ് സാറ് വരെ പറഞ്ഞു: അന്ന രാജന്‍

> **Lead Summary:** മോഹന്‍ലാലിന്റെ കൂടെ ‘വെളിപാടിന്റെ പുസ്തകം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് അന്ന രാജന്‍. ലാലിന്റെ സിനിമ വന്നിട്ടുണ്ട് എന്ന് തന്നോട് പറഞ്ഞപ്പോഴൊന്നും അത് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാകും എന്ന് താന്‍ കരുതിയിരുന്നില്ല. അഭിനയിക്കുമ്പോള്‍ ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് തന്നോട് ലാല്‍ജോസ് പറഞ്ഞിരുന്നതായും അന്ന വ്യക്തമാക്കുന്നുണ്ട്.

## Article Content

മോഹന്‍ലാലിന്റെ കൂടെ ‘വെളിപാടിന്റെ പുസ്തകം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് അന്ന രാജന്‍. ലാലിന്റെ സിനിമ വന്നിട്ടുണ്ട് എന്ന് തന്നോട് പറഞ്ഞപ്പോഴൊന്നും അത് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാകും എന്ന് താന്‍ കരുതിയിരുന്നില്ല. അഭിനയിക്കുമ്പോള്‍ ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് തന്നോട് ലാല്‍ജോസ് പറഞ്ഞിരുന്നതായും അന്ന വ്യക്തമാക്കുന്നുണ്ട്.

താന്‍ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു ചേട്ടന്‍ വിളിച്ച് ലാലിന്റെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് പറയുന്നത്. ലാലേട്ടന്‍ ആണെന്നുള്ള ചിന്ത ഒന്നും അപ്പോള്‍ പോയില്ല. പിന്നെ ലാല്‍ ജോസ് സാറായിട്ട് സംസാരിച്ചപ്പോഴും ലാല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് അത് അങ്ങോട്ട് കത്തുന്നില്ലായിരുന്നു.

പിന്നീട് ആരോ വിളിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെയാണല്ലോ അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. ‘ഞാനോ ലാലേട്ടന്റെ കൂടെയോ’ എന്നായിരുന്നു ചിന്ത. ആ എക്‌സൈറ്റ്‌മെന്റ് എപ്പോഴാ മാറിയെന്ന് അറിയില്ല. ലാലേട്ടന്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് കഥാപാത്രമാകും.

അങ്ങനെ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ താന്‍ എക്‌സൈറ്റ്‌മെന്റില്‍ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാന്‍ പറഞ്ഞ് ലാലേട്ടന്‍ വരെ എക്പ്രഷന്‍ ഇട്ടു. പക്ഷെ താന്‍ മറന്നു പോയി. തന്നോട് ഇതിന് ശേഷം ലാല്‍ ജോസ് സാര്‍ പറഞ്ഞു, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്.

ലാലേട്ടന്‍ ചിരിച്ചു കൊണ്ട് വര്‍ത്തമാനം പറഞ്ഞിരിക്കുകയായെങ്കിലും ആക്ഷന്‍ പറഞ്ഞാല്‍ കരയേണ്ട സീന്‍ ആണെങ്കില്‍ കരയും. നമ്മുക്ക് എക്‌സ്പ്രഷന്‍ മാറുമ്പോഴേക്കും ലാലേട്ടന്‍ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും എന്നാണ് അന്ന ഒരു അഭിമുഖത്തില്‍ പറയുന്നത്. 2017ല്‍ ആണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമ റിലീസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80935/lal-jose-sir-even-said-not-to-learn-from-lalettan-anna-rajan)