---
title: "ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്, ചിത്രങ്ങള്‍"
english_title: "Actor Dileep visited Sabarimala."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80895/actor-dileep-visited-sabarimala"
published_at: "2022-11-18T14:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63774c16041f5_dileep.jpg"
keywords: []
---

# ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്, ചിത്രങ്ങള്‍

> **Lead Summary:** ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ ദിലീപും സംഘവും ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്.

## Article Content

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ ദിലീപും സംഘവും ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്.

സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് എത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസവും ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു. പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു. അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിലീപിന്റെ 147-ാം സിനിമയാണിത്. ‘രാമലീല’യ്ക്ക് ശേഷം അരുണ്‍ ഗോപി-ദിലീപ് കോംമ്പോയില്‍ എത്തുന്ന ചിത്രം കൂടിയാണിത്. റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ആണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം.

‘പറക്കും പപ്പന്‍’ ആണ് ദിലീപിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം വിയാന്‍ വിഷ്ണു ആണ് സംവിധാനം ചെയ്യുന്നത്. ‘ഖലാസി’, ‘ഓണ്‍ എയര്‍ ഏപ്പന്‍’ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/80895/actor-dileep-visited-sabarimala)