---
title: "തന്റെ ബാത്ത്‌റൂമിന് ഇപ്പോഴും ലോക്ക് ഇല്ല; ജാന്‍വി കപൂര്‍"
english_title: "Jhanvi's words about her relationship with her mother are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80827/jhanvis-words-about-her-relationship-with-her-mother-are-getting-attention-now"
published_at: "2022-11-18T08:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376f2d100d97_janvi_kapoor.jpg"
keywords: []
---

# തന്റെ ബാത്ത്‌റൂമിന് ഇപ്പോഴും ലോക്ക് ഇല്ല; ജാന്‍വി കപൂര്‍

> **Lead Summary:** നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളായ ജാന്‍വി 2018ല്‍ ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത്.

## Article Content

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളായ ജാന്‍വി 2018ല്‍ ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത്.

ആറ് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാള ചിത്രം ഹെലന്റെ ഹിന്ദി പതിപ്പ് ആയിരുന്നു ജാന്‍വിയുടെ പുതിയ ചിത്രം.

മിലി എന്ന പേരില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടയില്‍ ഇപ്പോഴിതാ അമ്മ ശ്രീദേവിയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ജാന്‍വി പറഞ്ഞ വാക്കുകളാണ് സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.

വോഗ് ഇന്ത്യയോട് സംസാരിക്കുമ്പോഴായിരുന്നു അമ്മയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ജാന്‍വി മനസ്സു തുറന്നത്. അമ്മ തന്നെ ഒരിക്കലും ബാത്ത് റൂമിന്റെ വാതില്‍ ലോക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് ജാന്‍വി പറയുന്നത്.

ബാത്ത് റൂമിലിരുന്ന് ഞാന്‍ ആണ്‍കുട്ടികളോട് രഹസ്യമായി സംസാരിക്കുമോ എന്നായിരുന്നു അമ്മയുടെ പേടി. എന്റെ മുറിയിലെ ബാത്ത് റൂമിന് ലോക്കില്ലായിരുന്നു. അമ്മയാണ് അത് എടുത്ത് കളഞ്ഞത്.

ഞാന്‍ ബാത്ത് റൂമിലിരുന്ന് ആണ്‍കുട്ടികളോട് സംസാരിക്കുമോ എന്നായിരുന്നു അമ്മയുടെ പേടി. അതിനാല്‍ ലോക്ക് വെക്കാന്‍ അമ്മ സമ്മതിച്ചില്ല. ഇപ്പോള്‍ എന്റെ റൂം മൊത്തം പുതുക്കി. പക്ഷെ ഇപ്പോഴും ബാത്ത് റൂമിന് ലോക്കില്ല” എന്നാണ് ജാന്‍വി പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അമ്മ മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും അമ്മയുടെ ഇഷ്ടം പിന്തുടരുന്ന താരത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകര്‍.

2018 ഫെബ്രുവരി 18 നായിരുന്നു ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണായിരുന്ന താരം മരിക്കുന്നത്. 1996 ലായിരുന്നു ശ്രീദേവിയുടേയും ബോണിയുടേയും വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/80827/jhanvis-words-about-her-relationship-with-her-mother-are-getting-attention-now)