---
title: "സ്കൂൾ കലോത്സവങ്ങളിലെ പ്രതിഭ,  ഈ നടിയെ മനസ്സിലായോ?"
english_title: "Do you understand this actress, the genius of school festivals?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80822/do-you-understand-this-actress-the-genius-of-school-festivals"
published_at: "2022-11-18T07:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376e71f6816e_shalini.jpg"
keywords: []
---

# സ്കൂൾ കലോത്സവങ്ങളിലെ പ്രതിഭ,  ഈ നടിയെ മനസ്സിലായോ?

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

സ്കൂൾ കലോത്സവം വേദികളിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. ഈ കൊച്ചു കുട്ടി ഇന്ന് മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ്. ധാരാളം ആരാധകരെ ആണ് താരം കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് സ്വന്തമാക്കിയത്. ആരാണ് ഈ കൊച്ചു സുന്ദരി എന്നു മനസ്സിലായോ?

സീരിയൽ മേഖലയിലും താരം വളരെ സജീവമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രെക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് താരം സിനിമ മേഖലയിലും ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ശാലിൻ നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ധാരാളം ആരാധകരെ ആണ് സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്.

അടുത്തിടെ താരം വെയിറ്റ് കുറയ്ക്കുവാൻ വേണ്ടി കീറ്റോ ഡയറ്റ് ഒക്കെ ചെയ്തിരുന്നു. ഇതിൻറെ ഫലം താരത്തിന്റെ ശരീരത്തിൽ കാണാനും ഉണ്ട്. മെലിഞ്ഞു സുന്ദരി ആയിട്ടാണ് ഇപ്പോഴുള്ള ചിത്രങ്ങളിൽ എല്ലാം തന്നെ താരം പ്രത്യക്ഷപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80822/do-you-understand-this-actress-the-genius-of-school-festivals)