മരണശേഷം ശരീരം എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ച് നിർണായക തീരുമാനമെടുത്ത് നടൻ

മരണശേഷം ശരീരം എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ച് നിർണായക തീരുമാനമെടുത്ത് നടൻ
2022-11-17T22:13:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ നടന്റെ ഒരു പ്രസ്താവന ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ആളുകൾ ആണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

പലപ്പോഴും ഇദ്ദേഹം നടത്തിയിട്ടുള്ള പരാമർശങ്ങൾ എല്ലാം വലിയ രീതിയിൽ വിവാദമായി മാറുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ ഇത് വളരെ മാതൃകാപരമായ തീരുമാനമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

മരണശേഷം തന്റെ അവയവങ്ങൾ എല്ലാം ദാനം ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. താനും തൻറെ മാതാപിതാക്കളും അവയവദാനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വിജയ് ദേവരക്കൊണ്ട പറയുന്നത്.

പല ശസ്ത്രക്രിയകളും ഇന്ന് നടക്കുന്നത് ദാദാക്കളെ കിട്ടുന്നത് കൊണ്ടാണ് എന്നും അതുകൊണ്ടുതന്നെ മരണശേഷം നമ്മുടെ ശരീരത്തിന് എന്തെങ്കിലും മൂല്യം ഉണ്ടായിരിക്കണം എന്നാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ് താരം കൂട്ടിച്ചേർത്തത്. അവയവദാന പ്രോത്സാഹനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം.

അതേസമയം നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ നല്ല കാര്യമാണ് താരം ചെയ്തത് എന്നും സിനിമ മേഖലയിലെ മാത്രമല്ല ഇദ്ദേഹത്തിൻറെ ആരാധകരും ഇദ്ദേഹത്തെ മാതൃകയാക്കണം എന്നുമാണ് പ്രേക്ഷകർ പറയുന്നത്. അവയവതാരം ഇനിയും വളരെ സജീവമായി തന്നെ പ്രേക്ഷകർക്കിടയിൽ നടക്കണം എന്നും ഇത് കോമൺ പബ്ലിക്കിന് ഇടയിലേക്ക് ഇറങ്ങി ചെല്ലുവാൻ സിനിമാതാരങ്ങൾക്ക് വലിയ പങ്ക് വെഹിക്കാൻ സാധിക്കും എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

Content Highlight: The actor made a crucial decision about what to do with the body after death

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup