---
title: "ഭാര്യ 'നോ' പറഞ്ഞു, അടുത്തുള്ള യുവതിക്കൊപ്പം നൃത്തം ചെയ്ത് വയോധികന്‍; വീഡിയോ "
english_title: "Old man dances with young woman; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80750/old-man-dances-with-young-woman-video"
published_at: "2022-11-17T16:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637610cf26c87_viral.jpg"
keywords: []
---

# ഭാര്യ 'നോ' പറഞ്ഞു, അടുത്തുള്ള യുവതിക്കൊപ്പം നൃത്തം ചെയ്ത് വയോധികന്‍; വീഡിയോ 

> **Lead Summary:** ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം കാണാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരുടെ വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അടുത്തിടെ തന്‍റെ ഭാര്യക്ക് വേണ്ടി പ്രേമപൂര്‍വം നൃത്തം ചെയ്ത ഒരു എഴുപതുകാരന്‍റെ വീഡിയോ നാം കണ്ടതാണ്.

## Article Content

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം കാണാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരുടെ വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അടുത്തിടെ തന്‍റെ ഭാര്യക്ക് വേണ്ടി പ്രേമപൂര്‍വം നൃത്തം ചെയ്ത ഒരു എഴുപതുകാരന്‍റെ വീഡിയോ നാം കണ്ടതാണ്.

ലുങ്കിയും ബനിയനും ധരിച്ച് സ്റ്റൈലൻ ചുവടുകളുമായി ഭാര്യയെ രസിപ്പിക്കാൻ ശ്രമിക്കുന്ന ഭര്‍ത്താവിനെ കണ്ട് നാണം കൊണ്ട് ചിരിക്കുകയും സ്നേഹപൂര്‍വം ശാസിക്കുകയും ചെയ്യുന്ന ഭാര്യയെയും വീഡിയോയില്‍ നാം കണ്ടതാണ്. ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്രെയിന്‍ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്ന ഒരു വയോധികന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ട്രെയിനില്‍ ആരോ പാട്ടുപാടുന്ന കേട്ട് അടുത്തിരുന്ന ഭാര്യയെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഭാര്യ നൃത്തം ചെയ്യാന്‍ മടി കാണിക്കുന്നതും വീഡിയോയില്‍ കാണാം. ഉടനെ മുത്തച്ഛന്‍ എഴുന്നേറ്റ് ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യുവതിക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്നു.

ഇത് കണ്ട് ചിരി നിര്‍ത്താനാവതെ മുത്തശ്ശിയും സീറ്റില്‍ നിന്നും എഴുന്നേറ്റു. ശേഷം തൊട്ടടുത്ത് നിന്ന മറ്റൊരാളുമൊത്ത് മുത്തശ്ശിയും നൃത്തം ചെയ്തു. ഇരുവരുടെയും ഈ രസകരമായ ബന്ധം കണ്ട് ട്രെയിനിലുണ്ടായിരുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഗുഡ്ന്യൂസ് മൂവ്മെന്‍റ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എത്ര മനോഹരവും തമാശ നിറഞ്ഞതുമാണ് ജീവിതം'- എന്ന കുറിപ്പോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും മുത്തശ്ശിക്കാണ് കൈ കൊടുക്കേണ്ടത് എന്നും തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80750/old-man-dances-with-young-woman-video)