‘ഭർത്താവിനെ’ പരിചയപ്പെടുത്തി തെന്നിന്ത്യൻ താരം തമന്ന

‘ഭർത്താവിനെ’ പരിചയപ്പെടുത്തി തെന്നിന്ത്യൻ താരം  തമന്ന
Nov 17, 2022 02:57 PM | By Susmitha Surendran

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന പാപ്പരാസികൾക്ക് മറുപടിയുമായി രംഗത്ത് വന്നത്. ‘ഭർത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നൽകിയ ഇൻസ്റ്റ സ്റ്റോറിയിൽ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പ് കോളങ്ങൾക്കുള്ള മറുപടിയായിരുന്നു പോസ്റ്റ്.


2005 ൽ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷൻ ചേഹരയിലൂടെ അഭിനയരംഗത്ത് എത്തിയ തമന്ന തെലുങ്ക്, തമിഴ് ഭാഷകളിലും വേഷമിട്ടു. ഹാപ്പി ഡേയ്‌സിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പഠിക്കാതവൻ, അയൻ, പയ്യാ, സുരാ, കോ, 100% ലവ്, ബാഹുബലി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

അതിനിടെ ക്രിക്കറ്റ് താരം വിരാട് കോലിയും തമന്നയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 2012 ലെ ഈ ഗോസിപ്പിന് പ്രതികരണവുമായി 2019 ൽ തമന്ന തന്നെ രംഗത്തെത്തി. ‘പരസ്യം ചിത്രീകരിക്കുന്നതിനിടയിൽ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാൽ നാല് വാക്കുകൾ പരസ്പരം പറഞ്ഞു കാണും.

അതിന് ശേഷം ഞാൻ കോലിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. ഞാൻ ജോലി ചെയ്തിട്ടുള്ള ചില നടൻമാരേക്കാൾ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യ’ തമന്ന പറഞ്ഞു. സെൽകോൺ ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോലിയും തമന്നയും പ്രണയത്തിലാണെന്ന അബ്യൂഹം ശക്തമായി പ്രചരിക്കുന്നത്. എന്നാൽ പിന്നീടാണ് കോലി അനുഷ്‌ക്കയുമായി പ്രണയത്തിലാണെന്ന വാർത്ത് പുറത്തുവരുന്നത്. പ്രണയത്തിലായി മൂന്ന് വർഷങ്ങൾക്ക് ശേഷം 2017 ൽ അനുഷ്‌ക്കയും കോലിയും വിവാഹതിരായി.

Tamannaah introduced her 'husband'

Next TV

Related Stories
#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

Mar 29, 2024 12:03 PM

#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

മറ്റൊരു നിര്‍മ്മാതാവായ ജയകുമാണ് ' കാ - ദി ഫോറസ്റ്റ് ' നിര്‍മ്മാതാവിനെതിതെ കോടതിയിൽ ഹര്‍ജി നല്‍കി ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ...

Read More >>
#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

Mar 28, 2024 07:46 PM

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം...

Read More >>
#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

Mar 27, 2024 09:43 AM

#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ...

Read More >>
#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

Mar 26, 2024 12:57 PM

#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

എന്നാൽ നയൻതാര സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രം​ഗത്ത് വന്ന നടിയാണ്...

Read More >>
#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

Mar 25, 2024 10:28 AM

#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍...

Read More >>
Top Stories










News Roundup