---
title: " ഉണ്ണിമുകുന്ദന്‍ ധരിച്ച ഈ ടീഷര്‍ട്ടിന്റെ വില എത്രയെന്ന് അറിയുമോ? ചിത്രം വൈറൽ "
english_title: "Do you know the price of this t-shirt worn by Unnimukundan? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80703/do-you-know-the-price-of-this-t-shirt-worn-by-unnimukundan-the-picture-went-viral"
published_at: "2022-11-17T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e194ce66d_viral.jpg"
keywords: []
---

#  ഉണ്ണിമുകുന്ദന്‍ ധരിച്ച ഈ ടീഷര്‍ട്ടിന്റെ വില എത്രയെന്ന് അറിയുമോ? ചിത്രം വൈറൽ 

> **Lead Summary:** മലയാളികളുടെ പ്രിയങ്കരനാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ആഗ്രഹിച്ചത് പോലെ സിനിമയിലെത്തി ഇപ്പോള്‍ ഉയര്‍ച്ചകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. സിനിമയെ തന്റെ ജീവന്റെ പാതിയായി തന്നെയാണ് ഉണ്ണി കണ്ടിരുന്നത്.

## Article Content

മലയാളികളുടെ പ്രിയങ്കരനാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ആഗ്രഹിച്ചത് പോലെ സിനിമയിലെത്തി ഇപ്പോള്‍ ഉയര്‍ച്ചകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. സിനിമയെ തന്റെ ജീവന്റെ പാതിയായി തന്നെയാണ് ഉണ്ണി കണ്ടിരുന്നത്.

അഭിനയത്തിനൊപ്പം ഇന്നു നിര്‍മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദന്‍. ആദ്യ നിര്‍മാണ ചിത്രം നായകനായ മേപ്പടിയാനായിരുന്നു. റിലീസിനു തയാറെടുക്കുന്ന ഷെഫീക്കിന്റെ സന്തോഷം റിലീസിനു തയാറെടുക്കുകയാണ്. നാട്ടിന്‍ പുറത്തുകാരനായ ഫെഫീക്കായാണ് ചിത്രത്തില്‍ ഉണ്ണി എത്തുന്നത്.

നല്ലൊരു ഗായകനെന്ന പേരും ഇടിനോടകം ഉണ്ണിയ്ക്കുണ്ട്. ഉണ്ണിയും പ്രധാന കഥാപാത്രമായെത്തിയ അച്ചായന്‍സില്‍ ‘അനുരാഗ പുതുമഴപോലെ’ എന്ന ഗാനം പാടി ഗായകനായി തെളിയിച്ച ഉണ്ണി റിലീസിനു തയാറാകുന്ന ഷെഫീക്കിന്റെ സന്തോഷത്തിലും പാടിയിട്ടുണ്ട്. ഒരുപിടി ചിത്രങ്ങളില്‍ ഇതിനോടകം ഉണ്ണി പാടിക്കഴിഞ്ഞു.

ഇപ്പോള്‍ ഉണ്ണിമുകുന്ദന്റെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പുതിയ ഫോട്ടോയില്‍ നീല കളര്‍ ടീഷര്‍ട്ട് ധരിച്ചാണ് ഉണ്ണി എത്തിയത്.

ഒരു വശത്ത് ടീഷര്‍ട്ടിനെ കുറിച്ചുള്ള വലിയ ചര്‍ച്ച തന്നെ നടക്കുന്നുണ്ട്. പലരും ഇതിന്റെ വിലയും തപ്പി പോയിട്ടുണ്ട്. എന്തായാലും ഈ ടീഷര്‍ട്ടില്‍ ഉണ്ണി അടിപൊളി എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80703/do-you-know-the-price-of-this-t-shirt-worn-by-unnimukundan-the-picture-went-viral)