---
title: "അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിക്കുന്ന മകന്‍- വീഡിയോ വൈറൽ "
english_title: "Son presents gold necklace to his mother as a surprise- Video viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80653/son-presents-gold-necklace-to-his-mother-as-a-surprise-video-viral"
published_at: "2022-11-17T07:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63759344b6969_gold.jpg"
keywords: []
---

# അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിക്കുന്ന മകന്‍- വീഡിയോ വൈറൽ 

> **Lead Summary:** **പ്ര**ചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

**പ്ര**ചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിക്കുന്ന മകന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. മകന്‍ ഇത് നല്‍കുമ്പോഴുളള അമ്മയുടെ മുഖഭാവവും സന്തോഷവും ആണ് വീഡിയോയെ വൈറലാക്കുന്നത്. നിലത്തിരുന്ന് ഭക്ഷണം വിളമ്പുന്നതിനിടെ ആണ് മകന്‍ പുറകില്‍ നിന്ന് അമ്മയ്ക്ക് മാല കഴുത്തില്‍‌ ഇട്ടുകൊടുക്കുന്നത്.

ശരിക്കും സര്‍പ്രൈസായ അമ്മ ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ ക്യാമറയില്‍ നോക്കുകയായിരുന്നു. ശേഷം മാലയിലും മകനെയും നോക്കി, പിന്നെ സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ നിമിഷമെന്നും മക്കളായാല്‍ ഇങ്ങനെ വേണമെന്നും പലരും കമന്‍റ് ചെയ്തു.

അതേസമയം, 20 വര്‍ഷത്തോളമായി എല്ലാ ദിവസവും തങ്ങളുടെ റെസ്റ്റോറന്‍റില്‍ എത്തുന്ന സ്റ്റീവ് ബെല്ലിസ്സിമോ എന്നയാളുടെ 104-ാം പിറന്നാള്‍ ആഘോഷിച്ച ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യുഎസിലെ ഫ്‌ളോറിഡയിലുള്ള റെസ്റ്റോറന്‍റ് ആണ് തങ്ങളുടെ റെസ്റ്റോറന്‍റില്‍ 20 വര്‍ഷമായി എന്നും എത്തുന്നയാളുടെ പിറന്നാള്‍ ഇങ്ങനെ അടിപ്പൊളിയായി ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങളും ഒപ്പം മനോഹരമായൊരു കുറിപ്പും റെസ്റ്റോറന്‍റ് അധികൃതര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. 'കഴിഞ്ഞ ആറ് വര്‍ഷം തുടര്‍ച്ചയായി സ്റ്റീവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി.

ഞങ്ങള്‍ അറിയുന്നതില്‍ വച്ച് ഏറ്റവും എളിമയുള്ള, ദയയുള്ളയാളുടെ പിറന്നാളാഘോഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ സ്ഥിരമായി എത്താറുണ്ട് സ്റ്റീവ്'- റെസ്റ്റോറന്‍റ് അധികൃതര്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80653/son-presents-gold-necklace-to-his-mother-as-a-surprise-video-viral)