---
title: "ഒന്‍പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ; കമന്റിന് മറുപടിയുമായി സുബി സുരേഷ്"
english_title: "Aren't you ashamed to say nine; Subi Suresh replied to the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80605/arent-you-ashamed-to-say-nine-subi-suresh-replied-to-the-comment"
published_at: "2022-11-16T19:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374e82bf36ad_subi_suresh.jpg"
keywords: []
---

# ഒന്‍പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ; കമന്റിന് മറുപടിയുമായി സുബി സുരേഷ്

> **Lead Summary:** തനിക്കെതിരെ മോശം കമന്റ് ചെയ്ത ആള്‍ക്ക് നടി സുബി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുബിയുടെ ചിത്രത്തിന് താഴെ ഇതാണോ മനുഷ്യക്കോലം, ഇപ്പൊ കണ്ടാല്‍ ശരിക്കും ഒരു 9 നെ പോലെയുണ്ട്.എന്നൊരാള്‍ കമന്റ് ചെയ്തു. ആ കമന്റിനോട് പ്രതികരിക്കുകയായിരുന്നു സുബി.

## Article Content

തനിക്കെതിരെ മോശം കമന്റ് ചെയ്ത ആള്‍ക്ക് നടി സുബി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുബിയുടെ ചിത്രത്തിന് താഴെ ഇതാണോ മനുഷ്യക്കോലം, ഇപ്പൊ കണ്ടാല്‍ ശരിക്കും ഒരു 9 നെ പോലെയുണ്ട്.എന്നൊരാള്‍ കമന്റ് ചെയ്തു. ആ കമന്റിനോട് പ്രതികരിക്കുകയായിരുന്നു സുബി.

ഒന്‍പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ. ദൈവത്തിന്റെ നിയോഗം ആണ് അതൊക്കെ. അവരും മനുഷ്യര്‍ ആണ്. നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ.

നീ കാണിച്ചപ്പോ നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയാമായിരുന്നോ നീ എന്ത് ആകുമെന്ന്,.സ്വന്തം തന്തയേയും തള്ളയേയും പറയിക്കാതെ പോയി ചത്തൂടെ- എന്നാണ് സുബി നല്‍കിയ മറുപടി.

സിനിമാല എന്ന കോമഡി പരമ്പരയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരെ കൈയ്യിലെടുത്ത സുബി പിന്നീട് നിരവധി ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലും കോമഡി സ്‌കിറ്റുകളിലും കോമഡി റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്.

കൂടാതെ വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ സിനിമയിലെത്തിയ സുബി എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80605/arent-you-ashamed-to-say-nine-subi-suresh-replied-to-the-comment)