---
title: "ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം; ബാല പറയുന്നു "
english_title: "Actor Bala said that he did not feel the need to change anything he said till date."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80550/actor-bala-said-that-he-did-not-feel-the-need-to-change-anything-he-said-till-date"
published_at: "2022-11-16T14:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374aa9908673_bala.jpg"
keywords: []
---

# ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം; ബാല പറയുന്നു 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . ബാലയുടെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത് . ഇപ്പോഴിതാ ബാലയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത് . 

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . ബാലയുടെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത് . ഇപ്പോഴിതാ ബാലയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത് . 

ഇന്നുവരെ പറഞ്ഞ കാര്യങ്ങളില്‍ ഒന്നും മാറ്റിപ്പറയണമെന്ന് തോന്നിയിട്ടില്ലെന്ന്  പറയുകയാണ് നടന്‍ ബാല. തുറന്ന് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ അമ്മയോട് പറയാറുണ്ട്. ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം.

അത് സ്വയം തീര്‍ക്കുകയാണ്. എല്ലാം കാലം തെളിയിക്കും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇങ്ങനെ പറഞ്ഞത്. അതുവരെ ക്ഷമയോടെ ഇരിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നുമായിരുന്നു ബാല പറഞ്ഞത്.

ഇടയ്ക്ക് ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. കുറേ അവസരങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നിരുന്നു. വ്യക്തി ജീവിതത്തില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നത്.

ചേട്ടന്‍ എന്നോട് അഭിനയത്തെക്കുറിച്ചൊന്നും പറയാറില്ല. സജഷന്‍സൊന്നും പറയാറില്ല, ഞാനും തിരിച്ച് അങ്ങനെ തന്നെയാണ്. ബാല പാവമാണെന്നാണ് എല്ലാവരും പറയുന്നത്. എനിക്ക് തോന്നുന്നില്ലട്ടോ, വല്ലപ്പോഴും ദേഷ്യം വരും. അപ്പോള്‍ പ്രശ്നമാണ്.

സൗഹൃദം കാരണം പണി കിട്ടിയിട്ടുണ്ട്, ലക്ഷങ്ങള്‍ കൈയ്യില്‍ നിന്നും പോയിട്ടുണ്ട്. അവര്‍ പിന്നീട് വന്നാലും ഞാന്‍ സ്വീകരിക്കും. ഇയാളല്ലേ ലക്ഷങ്ങള്‍ തട്ടിയെടുത്തത്, എന്നിട്ടെന്തിനാണ് പിന്നെയും അവരെ സഹായിക്കുന്നതെന്നാണ് എന്റെ ഒപ്പമുള്ളവര്‍ വരെ ചോദിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80550/actor-bala-said-that-he-did-not-feel-the-need-to-change-anything-he-said-till-date)