---
title: "നടി അഭിനയയുമായി വിശാല്‍ പ്രണയത്തില്‍? പ്രതികരിച്ച് താരം"
english_title: "Vishal in love with actress Abhinaya? Marriage confirmed! The actor responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80510/vishal-in-love-with-actress-abhinaya-marriage-confirmed-the-actor-responded"
published_at: "2022-11-16T12:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374863b3178e_vishal.jpg"
keywords: []
---

# നടി അഭിനയയുമായി വിശാല്‍ പ്രണയത്തില്‍? പ്രതികരിച്ച് താരം

> **Lead Summary:** നടന്‍ വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2019ല്‍ അനീഷ എന്ന യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ വിവാഹം മുടങ്ങിപ്പോയിരുന്നു.

## Article Content

നടന്‍ വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2019ല്‍ അനീഷ എന്ന യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ വിവാഹം മുടങ്ങിപ്പോയിരുന്നു.

മറ്റൊരു താരത്തിന്റെ പേരാണ് ഇപ്പോള്‍ വിശാലിനൊപ്പം ഉയര്‍ന്നു വന്നിരിക്കുന്നത്. നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

. തന്റെ വിവാഹക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍ ഇപ്പോള്‍. നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമാണ് താന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് വിശാല്‍ പറയുന്നത്.

3500ഓളം വരുന്ന അഭിനേതാക്കള്‍ക്കും നാടകകലാകാരന്മാര്‍ക്കും വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാല്‍ പറയുന്നു. 2018ല്‍ ആണ് കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ അഭിനയുമായി ബന്ധപ്പെട്ട കാര്യങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

‘നാടോടികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയില്ല. വിധിയെ മറികടന്ന് സ്വന്തം പ്രയത്‌നത്താല്‍ ജീവിതവിജയം നേടിയ അഭിനയ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും സജീവസാന്നിധ്യമാണ്.

വിശാല്‍ ഇരട്ടവേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. ‘സീതാരാമം’ ചിത്രത്തില്‍ നൂര്‍ജഹാന്റെ സഹോദര ഭാര്യയായി അഭിനയ വേഷമിട്ടിരുന്നു. ‘ഓപ്പറേഷന്‍ അരാപൈമ’ ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/80510/vishal-in-love-with-actress-abhinaya-marriage-confirmed-the-actor-responded)