മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയതാണ് ഇരുവരും.കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്റ്റൈലിൽ മീശ പിരിച്ച മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. താരങ്ങൾക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും ഉണ്ട്.രമേഷ് പിഷാരടിയും ഇരുവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. 'മെൻ ഇൻ ബ്ലാക്ക്' എന്നാണ് ചിത്രം .കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയും എമിലും തമ്മിലുള്ള വിവാഹം നടന്നത്.
മോഹൻലാൽ കുടുംബ സമേതമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. പ്രണവും വിസ്മയയും ചടങ്ങിൽ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമേ മോഹൻലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത് .
Mammootty and Mohanlal are the favorites of Malayalees. Pictures of the two together are now going viral on social media