---
title: "തോട്ടില്‍ അകപ്പെട്ട പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായ; വൈറലായി വീഡിയോ"
english_title: "A dog helps a kitten stuck in a ditch; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80473/a-dog-helps-a-kitten-stuck-in-a-ditch-the-video-went-viral"
published_at: "2022-11-16T08:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63744f8f15547_viral.jpg"
keywords: []
---

# തോട്ടില്‍ അകപ്പെട്ട പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായ; വൈറലായി വീഡിയോ

> **Lead Summary:** വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു നായകളുടെയും പൂച്ചകളുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

## Article Content

വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു നായകളുടെയും പൂച്ചകളുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

അത്തരത്തില്‍ ഒരു നായയുടെയും പൂച്ചയുടെയും സൗഹൃദം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തോട്ടില്‍ അകപ്പെട്ട ഒരു പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

തോട് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടിയ പൂച്ചക്കുട്ടിയെ സഹായിക്കാനായി ഒരു പലക എടുത്തുകൊണ്ടുവന്ന് ഇട്ടു കൊടുക്കുകയായിരുന്നു നായ ചെയ്തത്.

[**https://twitter.com/i/status/1591780751389097985**](https://twitter.com/i/status/1591780751389097985)

ശേഷം പലകയില്‍ കയറി തോട് മുറിച്ചുകടക്കുന്ന പൂച്ചക്കുട്ടിയെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിച്ചത്.

വീഡിയോ ഇതുവരെ 1.7 മില്ല്യണ്‍ ആളുകളാണ് കണ്ടത്. പലരും നായയെ പ്രശംസിച്ചുകൊണ്ടാണ് കമന്‍റ് ചെയ്തത്. എന്നാല്‍ ചിലര്‍ ഇത് പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ വീഡിയോ ആണെന്ന് വിമര്‍ശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80473/a-dog-helps-a-kitten-stuck-in-a-ditch-the-video-went-viral)