---
title: "ചിഞ്ചു ആന്റണിയെ കാണാന്‍ എത്തി റോബിനും ആരതിയും "
english_title: "Robin and Aarti come to meet Chinchu Antony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80466/robin-and-aarti-come-to-meet-chinchu-antony"
published_at: "2022-11-16T07:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374447fa48fb_robin_and_chin_ju.jpg"
keywords: []
---

# ചിഞ്ചു ആന്റണിയെ കാണാന്‍ എത്തി റോബിനും ആരതിയും 

> **Lead Summary:** അപൂര്‍വ്വമായ ചര്‍മ്മരോഗം ഉള്ള ചിഞ്ചു ആന്റണി എന്ന പെണ്‍കുട്ടിയെ പലര്‍ക്കും പരിചയം കാണും. ചിഞ്ചുവിനെ കുറിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

## Article Content

അപൂര്‍വ്വമായ ചര്‍മ്മരോഗം ഉള്ള ചിഞ്ചു ആന്റണി എന്ന പെണ്‍കുട്ടിയെ പലര്‍ക്കും പരിചയം കാണും. ചിഞ്ചുവിനെ കുറിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

റെഡ് കാര്‍പെറ്റ് പോലുള്ള ഷോകളിലും ചിഞ്ചു പങ്കെടുത്തിട്ടുണ്ട്. വിയര്‍പ്പ് ഗ്രന്ഥി ഇല്ലാത്തതാണ് ചിഞ്ചുവിന്റെ അസുഖം. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചിഞ്ചു പറഞ്ഞു.

ചിഞ്ചുവിനൊപ്പം അച്ഛനും അമ്മയും അഭിമുഖത്തില്‍ പങ്കെടുത്തു. അഭിമുഖത്തിനിടെ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ഇവിടെ എത്തിയിരുന്നു.

റോബിന്റെ കടുത്ത ആരാധിക കൂടിയാണ് ചിഞ്ചു. റോബിനോട് വീഡിയോ കോളില്‍ വരാനായിരുന്നു ആവശ്യപ്പെട്ടത് , എന്നാല്‍ തനിക്ക് നേരിട്ട് കാണണമെന്ന് റോബിന്‍ തന്നെ പറയുകയായിരുന്നു.

അങ്ങനെയാണ് ആരതിക്കൊപ്പം റോബിന്‍ ഇവിടെ എത്തിയത്. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ചിഞ്ചുവിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്യാമെന്നും അതിന്റെ ഡ്രസ്സ് താന്‍ ഡിസൈന്‍ ചെയ്യാം എന്നും ആരതി പറഞ്ഞു.

ജന്മനാ വിയര്‍പ്പ് ഗ്രന്ഥി ഇല്ലാത്തതുകൊണ്ടാണ് ചിഞ്ചുവിന്റെ ശരീരം ഇങ്ങനെ ആവുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോഴും ഇത് പൂര്‍ണ്ണമായി മാറ്റാനുള്ള ചികിത്സയിലാണ് ചിഞ്ചു.

നേരത്തെ ഒരു ഇംഗ്ലീഷ് മരുന്നിലൂടെ ഇത് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഒരു ദിവസത്തെ ഈ ഗുളികയ്ക്ക് 100 രൂപ ആയിരുന്നു. എന്നാല്‍ ഇതിന് സൈഡ് എഫക്ട് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് അത് നിര്‍ത്തിയത്. അത് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നടുവേദന വന്നു. അങ്ങനെ ആ ഗുളിക താന്‍ നിര്‍ത്തി എന്ന് ചിഞ്ചു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80466/robin-and-aarti-come-to-meet-chinchu-antony)