---
title: "വിവാഹത്തിന് ലഹങ്ക വാങ്ങാൻ പണം വേണം എന്ന് ഹൻസിക, ഒടുവിൽ സംഭവിച്ചത് ..."
english_title: "Hansika says she needs money to buy a lahanka for her wedding, what finally happened..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80375/hansika-says-she-needs-money-to-buy-a-lahanka-for-her-wedding-what-finally-happened"
published_at: "2022-11-15T16:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637370e387b4b_hansika.jpg"
keywords: []
---

# വിവാഹത്തിന് ലഹങ്ക വാങ്ങാൻ പണം വേണം എന്ന് ഹൻസിക, ഒടുവിൽ സംഭവിച്ചത് ...

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. ബാലതാരം ആയിട്ടാണ് ഇവർ അരങ്ങേറുന്നത്. പിന്നീട് തെന്നിന്ത്യൻ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി ഹൻസിക. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹൻസിക. ബാലതാരം ആയിട്ടാണ് ഇവർ അരങ്ങേറുന്നത്. പിന്നീട് തെന്നിന്ത്യൻ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി ഹൻസിക. 

ഇപ്പോൾ നടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ബിസിനസ് മേഖലയിൽ ശ്രദ്ധിക്കപ്പെട്ട സോഹൈൽ കത്തൂറിയ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. ഏറെ നാളായി ഇവർ തമ്മിൽ അടുപ്പത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ വിവാഹത്തിനു മുന്നോടിയായിട്ടുള്ള ഷോപ്പിങ്ങിൽ ആണ് താരം. ഇതിനിടയിൽ താരം പങ്കുവെച്ച ഒരു ഫോട്ടോ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.

വിവാഹത്തിന് ധരിക്കാനുള്ള ലഹങ്ക വാങ്ങുവാനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ താരം. ഇത്തരത്തിൽ ഒരു ക്യാപ്ഷൻ നൽകിയിട്ടുണ്ട് ആണ് താരം ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഒരു പൊതു സ്ഥലത്ത് ഇരുന്നുകൊണ്ട് പേഴ്സിൽ നിന്നും പൈസ തിരയുന്ന തരത്തിലുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. രസകരമായ ഒരു ഫോട്ടോ ആണ് താരം പങ്കുവെച്ചത്. ഇതിന് താഴെ നിരവധി മികച്ച കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

> “ഗൂഗിൾ പേ നമ്പർ അയക്കൂ, ഞങ്ങൾ സഹായിക്കാം” എന്നൊക്കെയാണ് കമൻറുകൾ വരുന്നത്. അതേസമയം അടുത്തമാസമാണ് താരം വിവാഹിത ആകാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ഒരു കൊട്ടാരത്തിൽ വച്ച് ആയിരിക്കും വിവാഹം എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇവരുടെ വിവാഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലൈവ് ആയി സ്ട്രീം ചെയ്യും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുക്കുന്ന ഒരു പ്രൈവറ്റ് സെറിമണി ആയിട്ടാണ് ഇവരുടെ വിവാഹം നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/80375/hansika-says-she-needs-money-to-buy-a-lahanka-for-her-wedding-what-finally-happened)