---
title: "ഒരു കുപ്പി ബിയർ സ്വന്തമാക്കിയത് നാല് കോടി രൂപയ്ക്ക്, കാരണം..."
english_title: "A bottle of beer was acquired for Rs 4 Crores because..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80362/a-bottle-of-beer-was-acquired-for-rs-4-crores-because"
published_at: "2022-11-15T14:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63735bbfe8ca1_viral.jpg"
keywords: []
---

# ഒരു കുപ്പി ബിയർ സ്വന്തമാക്കിയത് നാല് കോടി രൂപയ്ക്ക്, കാരണം...

> **Lead Summary:** ചില മദ്യങ്ങൾക്ക് അന്യായ വിലയാണ്, അത് നമ്മൾ കേട്ടിട്ടുണ്ട്. ചില വൈൻ, ഷാംപെയ്ൻ, വിസ്കി, സ്കോച്ച് തുടങ്ങിയവയൊക്കെ വില കൊണ്ട് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു ബിയറുണ്ട്.

## Article Content

ചില മദ്യങ്ങൾക്ക് അന്യായ വിലയാണ്, അത് നമ്മൾ കേട്ടിട്ടുണ്ട്. ചില വൈൻ, ഷാംപെയ്ൻ, വിസ്കി, സ്കോച്ച് തുടങ്ങിയവയൊക്കെ വില കൊണ്ട് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു ബിയറുണ്ട്.

ഈ ബിയറിന്റെ പേര് 'Allsopp's Arctic Ale.' പഴക്കം 140 വർഷം. ഇതൊരു സാധാരണ ബിയറല്ല. ഇതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. മാത്രവുമല്ല ഇതിനെ പുരാവസ്തു ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് ഒരുപാട് ​ഗുണങ്ങളും ഉണ്ട്. എന്നാൽ, അതുകൊണ്ട് മാത്രമല്ല, ഇത് ലോകത്തിലെ വില കൂടിയ ബിയറായി മാറുന്നത്.

ആന്റിക്സ് ട്രേഡിന്റെ ഒരു റിപ്പോർട്ട് പ്രകാരം, ഈ ഏറ്റവും വില കൂടിയ ബിയറിന്റെ കഥ ആരംഭിക്കുന്നത് eBay -യിൽ നിന്നാണ്. 2007-ൽ ഒരു ഒക്‌ലഹോമ ബയർ 304 ഡോളറിന് Allsopp's Arctic Ale -ന്റെ ഒരു കുപ്പി കൈക്കലാക്കി. അതിൽ മസാച്യുസെസറ്റ്സിലെ ഒരു വിൽപ്പനക്കാരനിൽ നിന്നും ഈടാക്കിയ $19.95 ഷിപ്പിംഗ് ഫീസും ഉൾപ്പെടുന്നു.

antiquestradegazette.com പറയുന്നത് അനുസരിച്ച് പെർസി ജി. ബോൾസ്റ്റർ ഒപ്പ് വച്ച ഒരു കുറിപ്പ് ഈ ബിയറിനൊപ്പം ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഈ ബോട്ടിൽ 1919 -ലാണ് തനിക്ക് ലഭിച്ചത് എന്നാണ്. ബിയർ '1852-ൽ ഒരു സോളാർ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ്' എന്നും കുറിപ്പിൽ പരാമർശിക്കുന്നു.

എറെബസ്, ടെറർ എന്നീ കപ്പലുകളെയും അതിലെ ജോലിക്കാരെയും കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് ഈ ബിയർ കുപ്പി കണ്ടെത്തിയത്. പിന്നീട് ഈ ബിയർ ബോട്ടിൽ eBay -ൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. 1852 -ലെ അപൂർവമായ ബിയർ എന്നായിരുന്നു വിശേഷണം. അവസാനം ഈ ബിയർ വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നോ 4.05 കോടിക്ക്. അങ്ങനെ ഈ ബിയർ ലോകത്തിലെ തന്നെ വില കൂടിയ ഒന്നായി മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/80362/a-bottle-of-beer-was-acquired-for-rs-4-crores-because)