---
title: "അമലയുടെ രണ്ടാം വിവാഹം കഴിഞ്ഞോ?  താരത്തിന്റെ പ്രതികരണം "
english_title: "Is Amala's second marriage over? Actres's reaction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80360/is-amalas-second-marriage-over-actress-reaction"
published_at: "2022-11-15T14:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373570875df7_amala.jpg"
keywords: []
---

# അമലയുടെ രണ്ടാം വിവാഹം കഴിഞ്ഞോ?  താരത്തിന്റെ പ്രതികരണം 

> **Lead Summary:** മൈന എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമല പോള്‍. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഈ താരം മറ്റു ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന നീലത്താമരയില്‍ അമല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മൈന എന്ന തമിഴ് ചിത്രമാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്.

## Article Content

മൈന എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമല പോള്‍. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഈ താരം മറ്റു ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന നീലത്താമരയില്‍ അമല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മൈന എന്ന തമിഴ് ചിത്രമാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്.

ഗോസിപ്പ് കോളങ്ങളിലും അമലയുടെ പേര് വന്നിരുന്നു. ആദ്യ വിവാഹവും വിവാഹമോചനം എല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ നടി പഞ്ചാബി പാട്ടുകാരനായ ഭവ്‌നിന്ദര്‍ സിംഗുമായി പ്രണയത്തില്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നത് . ഇപ്പോള്‍ ഇദ്ദേഹവുമായി അമലയുടെ വിവാഹം കഴിഞ്ഞോ എന്നാണ് പ്രേക്ഷകരുടെ സംശയം.

സിനിമാ പ്രെമോഷന്റെ ഭാഗമായി താരം കേരളത്തില്‍ എത്തിയപ്പോള്‍ ഇതെ കുറിച്ച് ചോദ്യം വന്നു. ഭവ്‌നിന്ദര്‍ സിംഗുമായിട്ടുള്ള വിവാഹം കഴിഞ്ഞെന്നുള്ള കാര്യത്തെ കുറിച്ചാണ് ചോദ്യം വന്നത് അത്തരം വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അമലയോട് ചോദിച്ചത്.

പെട്ടെന്നുള്ള ചോദ്യത്തില്‍ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് അമല സംസാരിച്ച് തുടങ്ങിയത്. ‘അത് തികച്ചും പേഴ്സണലായിട്ടുള്ള കാര്യമാണ്. നമ്മളിവിടെ സിനിമയുടെ പ്രസ് മീറ്റിന് വന്നതാണല്ലോ’, അപ്പോള്‍ അത് ചെയ്യാം എന്ന് മാത്രം മറുപടി പറയുകയും ചോദ്യം ചോദിച്ച ആള്‍ക്ക് നന്ദി പറയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80360/is-amalas-second-marriage-over-actress-reaction)