---
title: "അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല;  അനൂപ് "
english_title: "I don't know if she wants to come to the movies; Anup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80337/i-dont-know-if-she-wants-to-come-to-the-movies-anup"
published_at: "2022-11-15T13:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637344918f24e_dileep.jpg"
keywords: []
---

# അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല;  അനൂപ് 

> **Lead Summary:** ആരാധകര്‍ ഏറെയുള്ള താരകുടുംബം ആണ് ദിലീപിന്റെത്. ഇവരുടെ കുടുംബത്തിലെ കുഞ്ഞു വിശേഷം പോലും ശ്രദ്ധിക്കപ്പെടാറുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വേര്‍പിരിയല്‍ പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരുന്നു. എന്നാല്‍ ഇന്ന് രണ്ട് പേരും സിനിമാമേഘലയില്‍ സജീവമായി തന്നെ ഉണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും പുത്രിയായ മീനാക്ഷിക്കും ആരാധകര്‍ ഏറെയാണ്. വിവാഹ മോചനത്തിന് ശേഷം മീനാക്ഷി അച്ഛനൊപ്പം ആയിരുന്നു.

## Article Content

ആരാധകര്‍ ഏറെയുള്ള താരകുടുംബം ആണ് ദിലീപിന്റെത്. ഇവരുടെ കുടുംബത്തിലെ കുഞ്ഞു വിശേഷം പോലും ശ്രദ്ധിക്കപ്പെടാറുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വേര്‍പിരിയല്‍ പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരുന്നു. എന്നാല്‍ ഇന്ന് രണ്ട് പേരും സിനിമാമേഘലയില്‍ സജീവമായി തന്നെ ഉണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും പുത്രിയായ മീനാക്ഷിക്കും ആരാധകര്‍ ഏറെയാണ്. വിവാഹ മോചനത്തിന് ശേഷം മീനാക്ഷി അച്ഛനൊപ്പം ആയിരുന്നു.

ഇതുവരെ സിനിമകളിലൊന്നും മീനാക്ഷി അഭിനയിച്ചില്ലെങ്കിലും ഈ താരപുത്രിക്കും നിരവധി ആരാധകരാണ് ഉള്ളത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മീനാക്ഷിയുടെ വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഡോക്ടര്‍ ആവാനുള്ള ശ്രമത്തിലാണ് മീനാക്ഷി. ഇതിനിടെ സിനിമയിലേക്ക് താരം എത്തുമോ എന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്.

ഇപ്പോള്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് അതേ കുറിച്ചാണ് പറയുന്നത്. എപ്പോഴെങ്കിലും മീനാക്ഷി സിനിമയിലേക്ക് വരാന്‍ ചാന്‍സുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു അനൂപ് പറഞ്ഞത്.

ഒന്നും പറയാന്‍ പറ്റില്ലല്ലോ. ആദ്യമൊരു ഡോക്ടറാവട്ടെ. അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല, ഇതുവരെ പറഞ്ഞിട്ടില്ല. ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാനിവിടെയില്ലേ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80337/i-dont-know-if-she-wants-to-come-to-the-movies-anup)