---
title: "വേലിക്കെട്ടിന് പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കാണ്ടാമൃഗം; വീഡിയോ"
english_title: "A rhino leaping for joy at the keeper standing outside the fence; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80326/a-rhino-leaping-for-joy-at-the-keeper-standing-outside-the-fence-video"
published_at: "2022-11-15T12:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63733491c5f81_viral.jpg"
keywords: []
---

# വേലിക്കെട്ടിന് പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കാണ്ടാമൃഗം; വീഡിയോ

> **Lead Summary:** ദിവസവും പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ദിവസവും പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു മൃഗശാലയിലെ കാണ്ടാമൃഗവും അതിന്‍റെ പരിപാലകയും തമ്മിലുള്ള ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ ആണിത്. മൃഗശാലയിലെ വേലിക്കെട്ടിനുള്ളില്‍ നില്‍ക്കുന്ന കാണ്ടാമൃഗം പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്.

പരിപാലക കാണ്ടാമൃഗത്തെ വിളിച്ചതും അവരെ കണ്ട സന്തോഷം കൊണ്ട് തുള്ളിച്ചാടി വേലിക്കെട്ടിനുള്ളിലൂടെ ഓടി നടക്കുന്ന കാണ്ടാമൃഗത്തെ ആണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

[**https://twitter.com/i/status/1590884781314932741**](https://twitter.com/i/status/1590884781314932741)

1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 67,000-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ക്യൂട്ട് വീഡിയോ എന്നും മനോഹരമായ കാഴ്ച എന്നുമൊക്കെ ആയിരുന്നു വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/80326/a-rhino-leaping-for-joy-at-the-keeper-standing-outside-the-fence-video)