---
title: "ലൈവ് റിപ്പോർട്ടിങ്ങിനിടെ ആനയുടെ കുസൃതി; വൈറലായി വീഡിയോ"
english_title: "Elephant mischief during live reporting; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80323/elephant-mischief-during-live-reporting-the-video-went-viral"
published_at: "2022-11-15T11:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373303315ed8_viral.jpg"
keywords: []
---

# ലൈവ് റിപ്പോർട്ടിങ്ങിനിടെ ആനയുടെ കുസൃതി; വൈറലായി വീഡിയോ

> **Lead Summary:** മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഭവിക്കുന്ന പല രസകരമായ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ലൈവായി വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ ചിലര്‍ അറിയാതെ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും മറ്റുചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ അത്തരത്തിലുള്ള സ്ഥിരം കാഴ്ചകളാണ്.

## Article Content

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഭവിക്കുന്ന പല രസകരമായ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ലൈവായി വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ ചിലര്‍ അറിയാതെ ക്യാമറ കണ്ണുകളിൽ വന്നുപെടുന്നതും മറ്റുചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതുമൊക്കെ അത്തരത്തിലുള്ള സ്ഥിരം കാഴ്ചകളാണ്.

ഇവിടെ ഒരു ദൃശ്യമാധ്യമ പ്രവർത്തകന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായൊരു സംഭവം നടന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെനിയയിലെ ഒരു വൈല്‍ഡ് ലൈഫ് ട്രെസ്റ്റിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആണ് സംഭവം നടന്നത്.

കെബിസിയിലെ റിപ്പോര്‍ട്ടര്‍ ആനകളുടെ മുമ്പില്‍ നിന്നു കൊണ്ടാണ് ട്രെസ്റ്റിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു ആന തന്‍റെ തുമ്പിക്കൈ റിപ്പോര്‍ട്ടറുടെ മുഖത്തേയ്ക്ക് ഇടുകയായിരുന്നു. ഒരാന ആദ്യമേ റിപ്പോര്‍ട്ടറുടെ അരികിലേയ്ക്ക് എത്തിയിരുന്നു.

റിപ്പോര്‍ട്ടര്‍ അത് കാര്യമാക്കാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മറ്റൊരു ആന പുറകില്‍ നിന്ന് തുമ്പിക്കൈ കൊണ്ട് കുസൃതി കാണിച്ചത്. ആന തുമ്പിക്കൈ മുഖത്തേയ്ക്ക് ഇട്ടതോടെ ചിരിച്ചുപോയ റിപ്പോര്‍ട്ടറെയും വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. ഷീല്‍ഡ്റിക് എന്ന വൈല്‍ഡ് ലൈഫ് ട്രെസ്റ്റ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ആന സ്നേഹം പ്രകടിപ്പിച്ചതാണെന്നും ആളുകള്‍ കമന്‍റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80323/elephant-mischief-during-live-reporting-the-video-went-viral)