---
title: "നിലത്തു വീണ വധുവിന്‍റെ മുഖത്ത് കേക്ക് തേച്ച് വരന്‍; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ"
english_title: "Groom smears cake on the face of the bride who fell on the ground; Criticizing social media; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80310/groom-smears-cake-on-the-face-of-the-bride-who-fell-on-the-ground-criticizing-social-media-video"
published_at: "2022-11-15T10:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373238add47d_viral.jpg"
keywords: []
---

# നിലത്തു വീണ വധുവിന്‍റെ മുഖത്ത് കേക്ക് തേച്ച് വരന്‍; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ

> **Lead Summary:** വിവാഹ ദിനത്തില്‍ നടക്കുന്ന പല അപ്രതീക്ഷിതമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടാകുന്ന സംഭവങ്ങള്‍ വരെ നാം കണ്ടതാണ്. ഇവിടെ ഒരു വിവാഹദിനത്തിലെ കേക്ക് മുറിക്കലിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

വിവാഹ ദിനത്തില്‍ നടക്കുന്ന പല അപ്രതീക്ഷിതമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടാകുന്ന സംഭവങ്ങള്‍ വരെ നാം കണ്ടതാണ്. ഇവിടെ ഒരു വിവാഹദിനത്തിലെ കേക്ക് മുറിക്കലിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിലത്തു വീണ വധുവിന്‍റെ മുഖത്ത് കേക്ക് നിര്‍ബന്ധിച്ച് തേയ്ക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്. വധുവിന്‍റെ മുഖത്ത് ആക്രമണ മനോഭാവത്തോടെ കേക്ക് പുരട്ടുകയായിരുന്നു വരന്‍. വധു നിലത്തു വീണിട്ടും പിന്മാറാതെ അയാള്‍ കേക്ക് തേയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

സ്റ്റേജില്‍ നിന്ന വരന്‍ കേക്കിന്‍റെ ഭാഗത്തേയ്ക്കെത്തി ഒരു പീസ് എടുത്ത് വധുവിന്‍റെ അരികിലേയ്ക്ക് വരുകയായിരുന്നു. ഇതു കണ്ടപ്പോഴെ വധു ഓടുന്നതും വീഡിയോയില്‍ കാണാം. വേദിയുടെ ഒരു മൂലയ്ക്ക് എത്തിയതോടെ വധുവിന് പിടികൊടുക്കേണ്ടി വരുകയായിരുന്നു.

പിന്മാറണമെന്ന് പറഞ്ഞിട്ടും അതിശക്തിക്ക് കേക്ക് തേയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു വരന്‍. കേക്ക് തേച്ചതിന് പിന്നാലെ പെട്ടെന്ന് ഇരുവരും നിലത്ത് വീഴുകയും ചെയ്തു. എന്നിട്ടും പിന്മാറാതെ വധുവിനെ എഴുന്നേല്‍പ്പിച്ച് വീണ്ടും കേക്ക് തേയ്ക്കുകയായിരുന്നു വരന്‍. ചിരിച്ചുകൊണ്ട് വധു ആ സീന്‍ അവസാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി ആളുകള്‍ രംഗത്തെത്തി. ആ വധുവിന്‍റെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍, ആ നിമിഷം തന്നെ ഡിവോഴ്സ് ചെയ്യുമായിരുന്നു എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇത്രയും പണം ചിലവഴിച്ച് മേക്കപ്പ് ചെയ്ത വധുവിനോട് അയാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ എങ്ങനെ തോന്നി എന്നും ചിലര്‍ കമന്‍റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80310/groom-smears-cake-on-the-face-of-the-bride-who-fell-on-the-ground-criticizing-social-media-video)