ലക്ഷങ്ങളുടെ സഹായഹസ്‍തവുമായി ദുല്‍ഖര്‍; 'ട്രീ ഓഫ് ലൈഫ്' പദ്ധതിക്ക് തുടക്കം

ലക്ഷങ്ങളുടെ സഹായഹസ്‍തവുമായി ദുല്‍ഖര്‍; 'ട്രീ ഓഫ് ലൈഫ്' പദ്ധതിക്ക് തുടക്കം
2022-11-14T21:42:00 | By Susmitha Surendran

ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

വൃക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ കുടംബങ്ങള്‍ക്കാണ് ദുല്‍ഖര്‍ സല്‍മാന്റെ സഹായം. ശിശുദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി, കൈറ്റ്സ് ഫൗണ്ടേഷന്‍, വേഫെറര്‍ ഫിലിംസ് എന്നിവര്‍ കൈകോര്‍ത്ത് 'വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

വേഫെറര്‍ ഫിലിംസ് പ്രതിനിധി ബിബിന്‍, ആസ്റ്റര്‍ മെഡിസിറ്റിയിലെ മീഡിയ റിലേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ ശരത്ത് കുമാര്‍ ടി എസ്, മെഡിക്കല്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രോഹിത് പി വി നായര്‍, കൈറ്റ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധികളായ അജ്മല്‍, ക്ലാരെ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നടത്തി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ നൂറ് കുഞ്ഞുങ്ങള്‍ക്കായിരിക്കും പദ്ധതിയിലൂടെ സഹായം ലഭിക്കുകയെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ഓരോ സര്‍ജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചിലവാണ് വരിക.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്‍ഖര്‍ സല്‍ഫാന്‍ ഫാമിലി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ dqfamily.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8138000933, 8138000934, 8138000935 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

കലാപരമായി കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി.

ഇതിവന്റെ ഭാഗമായി പതിനായികം കലാകാരന്മാര്‍ക്ക് അംഗത്വം നല്‍കുന്ന പദ്ധതി തുടങ്ങിയിരുന്നു. ഇത് കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി പ്രാധാന്യം നല്‍കുന്നുണ്ട്.

Content Highlight: Dulquer with the helping hand of lakhs; 'Tree of Life' project started

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup