---
title: "'താരപുത്രന്മാരുടെ കുട്ടിക്കാല ചിത്രങ്ങൾ'- ഏറ്റെടുത്ത് ആരാധകർ  "
english_title: "'Star sons' childhood pictures' - taken by fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80271/star-sons-childhood-pictures-taken-by-fans"
published_at: "2022-11-14T21:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637268d70e801_Untitled-1.jpg"
keywords: []
---

# 'താരപുത്രന്മാരുടെ കുട്ടിക്കാല ചിത്രങ്ങൾ'- ഏറ്റെടുത്ത് ആരാധകർ  

> **Lead Summary:** **താ**രപുത്രന്മാർ എന്ന പേരിൽ കുട്ടിക്കാലം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. പിന്നീട് മലയാള സിനിമയിലെ മുൻനിര നായകനിരയിലേക്ക് എത്തിയ താരങ്ങൾ ഇതിനോടകം സമ്മനിച്ചത് മികച്ച കഥാപാത്രങ്ങളാണ്.

## Article Content

**താ**രപുത്രന്മാർ എന്ന പേരിൽ കുട്ടിക്കാലം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. പിന്നീട് മലയാള സിനിമയിലെ മുൻനിര നായകനിരയിലേക്ക് എത്തിയ താരങ്ങൾ ഇതിനോടകം സമ്മനിച്ചത് മികച്ച കഥാപാത്രങ്ങളാണ്.

ദുൽഖർ പാൻ ഇന്ത്യൻ താര നിരയിലേക്ക് ഉയർന്നു നിൽക്കുകയാണെങ്കിൽ യാത്രകളെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ ഇരുവരും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമിരിക്കുന്ന പഴയകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.

പ്രണവിന്റെയും ദുൽഖറിന്റെയും കുട്ടിക്കാല ചിത്രങ്ങളാണ് രണ്ടും. ഏകദേശം ഒരേനിറത്തിലുള്ള ടി ഷർട്ട് ധരിച്ചിരിക്കുന്ന താരങ്ങളുടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 'പ്രിൻസസ്' എന്നാണ് ഫോട്ടോയ്ക്ക് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/80271/star-sons-childhood-pictures-taken-by-fans)