മലയാളി പ്രേക്ഷകർക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ നല്കിയ സംവിധായകനാണ് രഞ്ജിത്. തിരക്കഥകൃത്തായി കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയുടെ വിജയ ചിത്രങ്ങളുടെ സംവിധായകൻ ആയി മാറുകയായിരുന്ന രഞ്ജിത്ത് തിരക്കഥാകൃത്ത് സംവിധായകൻ എന്നതിൽ ഉപരി മികച്ച അഭിനേതാവ് കൂടിയാണ് . മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പോ കൂടിയാണ് രഞ്ജിത്ത്- മമ്മൂട്ടി കൂട്ട്കെട്ട്.
പ്രാഞ്ചിയേട്ടന്, വല്ല്യേട്ടന്, പാലേരി മാണിക്യം, കയ്യൊപ്പ് തുടങ്ങി നിരവധി കഥാപാത്രങ്ങളായിരുന്നു രഞ്ജിത്ത് മമ്മൂട്ടിക്കായി നൽകിയത്. ഈ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെയെക്കുകയാണ് രഞ്ജിത്ത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങളെല്ലാം പ്രിയപ്പെട്ടതാണെന്നാണ് രഞ്ജിത്ത് പറയുന്നത്. താന്‍ സിനിമ ചെയ്യാന്‍ തീരുമാനിക്കാത്ത സമയത്തു തന്നെ രഞ്ജിത്ത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകനെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും നീ തൃശ്ശൂര്‍ ആയിരിക്കും ഷൂട്ട് ചെയ്യാന്‍ പോകുന്നത് അല്ലേ എന്ന് മമ്മൂക്ക ഇങ്ങോട്ടു ചോദിച്ചതായും രഞ്ജിത്ത് അഭിമുഖത്തിൽ പറഞ്ഞു.മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന് ഉണ്ട് എന്നതാണ് ഏറെ സന്തോഷം തരുന്ന മറ്റൊരു കാര്യമെന്നു അദ്ദേഹം പറയുന്നു.
തന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് മമ്മൂക്ക പ്രതിഫലത്തെക്കുറിച്ച് ചോദിക്കാറില്ല. ഇന്നും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളത്'. രഞ്ജിത്ത് പറഞ്ഞു. രാവണപ്രഭുവിന് ശേഷം താനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ധിക്കും ഇരിക്കുമ്പോള്‍ പങ്കുവച്ചിരുന്നു. ഏതാണ്ട് സിനിമയുടെ പൂർണ്ണരൂപം പങ്കുവെച്ചിരുന്നു. ചുരുങ്ങിയ ബഡ്ജറ്റിലാണ് ചിത്രം ചെയ്യാൻ പോകുന്നതെന്നും പറഞ്ഞു.
എന്നാൽ സിനിമയുടെ കഥ കേട്ടതിന് ശേഷം മമ്മൂട്ടി തന്നോട് ചോദിച്ചത് ഈ ബാലചന്ദ്രന് എന്ന കഥാപാത്രത്തിന് എത്രനാളത്തെഷൂട്ട് വേണ്ടിവരുമെന്നായിരുന്നു. എന്നാല്‍ താങ്കള്‍ക്ക് പ്രതിഫലം നല്‍കാനുള്ള വക തനിക്കില്ലെന്നായിരുന്നു അന്ന് ഞാൻ മറുപടി പറഞ്ഞത്. ചോദിച്ചത് പണമല്ല, തന്റെ എത്രനാള്‍ വേണമെന്നായിരുന്നു മമ്മൂട്ടി നല്കിയ മറുപടി. അങ്ങനെ വഴിച്ചെലവിന്റെ കാശുപോലും ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്നെന്നും 14 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയായെന്നും രഞ്ജിത്ത് പറഞ്ഞു
Ranjith is a director who has given a lot of great films to the Malayalee audience.