---
title: "ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിലൂടെ വയറിനുള്ളിൽ കയറി പാമ്പ്, പുറത്തെടുത്തു"
english_title: "The snake entered the sleeping woman's stomach through her mouth and pulled out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80170/the-snake-entered-the-sleeping-womans-stomach-through-her-mouth-and-pulled-out"
published_at: "2022-11-14T13:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371ef63654a2_viral.jpg"
keywords: []
---

# ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിലൂടെ വയറിനുള്ളിൽ കയറി പാമ്പ്, പുറത്തെടുത്തു

> **Lead Summary:** ഉറങ്ങുമ്പോൾ വായ തുറന്ന് കിടന്നുറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണം. ചിലപ്പോൾ വായിലൂടെ പാമ്പുകൾ വയറ്റിൽ കയറിയേക്കാം. കേട്ട് ചിരിക്കണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ ദിവസമാണ് വായ തുറന്നു ഉറങ്ങിക്കിടന്ന ഒരു സ്ത്രീയുടെ വായിലൂടെ അവൾ അറിയാതെ ഒരു പാമ്പ് ഇഴഞ്ഞ് തൊണ്ടയിലൂടെ വയറ്റിലേക്ക് ഇറങ്ങിയത്.

## Article Content

ഉറങ്ങുമ്പോൾ വായ തുറന്ന് കിടന്നുറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണം. ചിലപ്പോൾ വായിലൂടെ പാമ്പുകൾ വയറ്റിൽ കയറിയേക്കാം. കേട്ട് ചിരിക്കണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ ദിവസമാണ് വായ തുറന്നു ഉറങ്ങിക്കിടന്ന ഒരു സ്ത്രീയുടെ വായിലൂടെ അവൾ അറിയാതെ ഒരു പാമ്പ് ഇഴഞ്ഞ് തൊണ്ടയിലൂടെ വയറ്റിലേക്ക് ഇറങ്ങിയത്.

ഉടൻ തന്നെ വൈദ്യസഹായം തേടിയ ഈ യുവതിയുടെ വായിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് നാലടിയുള്ള പാമ്പിനെയാണ്. യുവതിയുടെ വായിൽ നിന്നും ഡോക്ടർമാർ പാമ്പിനെ വലിച്ചു പുറത്തേക്ക് എടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

അനസ്തേഷ്യ നൽകി മയക്കി കിടത്തിയിരിക്കുന്ന സ്ത്രീയുടെ വായിൽ നിന്നും ഒരു ഹോൾഡറിന്റെ സഹായത്തോടെയാണ് ഡോക്ടർമാർ പാമ്പിനെ പുറത്തേക്ക് വലിച്ചെടുത്തത്.

11 സെക്കൻഡ് ഉള്ള വീഡിയോ തെല്ലു ഭയത്തോടെ അല്ലാതെ നമുക്ക് കണ്ടു തീർക്കാൻ ആകില്ല. ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ കയറിയ പാമ്പിനെ ഡോക്ടർമാർ പുറത്തെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

[**https://twitter.com/i/status/1591480349217148928**](https://twitter.com/i/status/1591480349217148928)

നവംബർ 12 -ന് പങ്കിട്ട വീഡിയോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ 16 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. വീഡിയോയ്ക്ക് 36.9k -ലധികം ലൈക്കുകൾ ലഭിച്ചു. വീഡിയോ കണ്ട ആളുകളിൽ ഏറിയ പങ്കും കുറിച്ചത് ഇത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു.

എന്നാൽ മറ്റു ചിലർ വളരെ രസകരമായ രീതിയിലും ഈ വീഡിയോയുടെ പ്രതികരിച്ചു. അതുകൊണ്ടാണ് പുതപ്പ് പുതച്ചു കിടന്നുറങ്ങണമെന്ന് പറയുന്നത് എന്നായിരുന്നു ചിലരുടെ കമൻറ്. നാലടിയുള്ള പാമ്പ് വായിലൂടെ കയറി വയറ്റിലെത്തിയിട്ടും യുവതി ഉറക്കം ഉണർന്നില്ല എന്ന് പറയുന്നത് അത്ഭുതകരമായിരിക്കുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80170/the-snake-entered-the-sleeping-womans-stomach-through-her-mouth-and-pulled-out)