---
title: "സെക്‌സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്; സ്വാസിക വിജയ്"
english_title: "The actor also says that he likes to be called hot and sexy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80130/the-actor-also-says-that-he-likes-to-be-called-hot-and-sexy"
published_at: "2022-11-14T07:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371a47f0a9ce_swasika.jpg"
keywords: []
---

# സെക്‌സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്; സ്വാസിക വിജയ്

> **Lead Summary:** മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി ആരാധകരാണ് സ്വാസികയ്ക്ക് ഉള്ളത്. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും സജീവമാണ് താരം.

## Article Content

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി ആരാധകരാണ് സ്വാസികയ്ക്ക് ഉള്ളത്. ബിഗ്‌സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും സജീവമാണ് താരം.

സീരിയലിലും ടെലിവിഷന്‍ ഷോകളിലും താരം എത്താറുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്ന പുതിയ ചിത്രം ചതുരം ആണ്. സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ എത്തിയ ഇറോട്ടിക് ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

റോഷന്‍ മാത്യൂ, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ സെലീന എന്ന കഥാപാത്രമായിട്ടാണ് സ്വാസിക എത്തുന്നത്. ബോള്‍ഡ് കഥാപാത്രത്തെയാണ് സ്വാസിക ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

മികച്ച അഭിപ്രായമാണ് സ്വാസികയുടെ പ്രകടനം നേടുന്നത്. ഇപ്പോഴിതാ ചതുരം സിനിമയെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

കഥയില്ലാതെ ഇറോട്ടിക്ക് രംഗങ്ങള്‍ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ എന്നാണ് നടി പറയുന്നത്. ഹോട്ട്, സെക്‌സി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടം ആണെന്നും താരം പറയുന്നു.

ഹോട്ട്, സെക്‌സി എന്ന് വിളിക്കുന്നത് നമ്മുടെ സൗന്ദര്യം അവര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. മാത്രമല്ല അവര്‍ നമ്മളെ പ്രശംസിക്കുന്നതിന്റെ ഭാഗം കൂടിയാണ്.’

‘സെക്‌സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്. ഭയങ്കര ക്ലാസിയായി വേഷം ധരിച്ചാലും നൃത്തം ചെയ്താലും പാട്ട് പാടിയാലും ആ സ്ത്രീ സെക്‌സിയാണെന്ന് പറയാം എന്നും താരം പറയുന്നു.

മാനിപുലേറ്റ് ചെയ്യുമ്പോഴാണ് എല്ലാം മാറുന്നത് എന്നും നടി പറഞ്ഞു. സിദ്ധാര്‍ത്ഥ് ഭരതന്‍ ആയത് കൊണ്ടാണ് ചതുരം ചെയ്തത് എന്നും സ്വാസിക പറയുന്നു.

സിദ്ധുവേട്ടനായകൊണ്ടും അദ്ദേഹം തന്റെ യുണീക്‌നസില്‍ നിന്ന് സിനിമകള്‍ ചെയ്ത് വിജയിപ്പിച്ചിട്ടുള്ളതുകൊണ്ടുമാണ് ഞാന്‍ ചതുരം ചെയ്യാന്‍ തയ്യാറായത് .ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കില്‍ ഞാന്‍ ചെയ്യില്ലായിരുന്നുവെന്നും സ്വാസിക പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80130/the-actor-also-says-that-he-likes-to-be-called-hot-and-sexy)