---
title: "സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി ഒരാനക്കുട്ടി; വീഡിയോ വൈറല്‍"
english_title: "elephant kicks its own trunk; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80075/elephant-kicks-its-own-trunk-the-video-went-viral"
published_at: "2022-11-13T18:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370eefcd55f0_VIRAL.jpg"
keywords: []
---

# സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി ഒരാനക്കുട്ടി; വീഡിയോ വൈറല്‍

> **Lead Summary:** വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.

## Article Content

വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.

അതും ആനകളുടെ വീഡിയോ ആണെങ്കില്‍ പെട്ടെന്ന് അവ വൈറലാവുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടിയാനകളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുട്ടിയാനകളെ നിരീക്ഷിക്കാന്‍ വളരെ കൗതുകമാണ്. അവര്‍ ഓരോ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് കാണാന്‍ ഏറെ രസകരമാണ്.

അത്തരമൊരു കുട്ടിയാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളം കുടിച്ചതിന് ശേഷം കളിക്കാനായി ഓടുന്നതിനിടെ, സ്വന്തം തുമ്പിക്കൈയില്‍ തന്നെ ചവിട്ടുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്.

'ടുഡേ ഈയേഴ്സ് ഓള്‍ഡ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 4.4 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

**

ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിലേക്ക് പാഞ്ഞുകയറി സിംഹം; വീഡിയോ...**

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്.**

പ്രത്യേകിച്ച് വന്യമൃഗങ്ങളോട് മനുഷ്യര്‍ക്കുള്ള കൗതുകം ഒന്ന് വേറെത്തന്നെയാണ്. ഇവയുടെ ജീവിതരീതിയും ഇവയുടെ ചുറ്റുപാടുകളുമെല്ലാം നേരിട്ട് കാണാൻ സാധിക്കാൻ ഏറെ ബുദ്ധിമുട്ടാണല്ലോ. അതുകൊണ്ട് തന്നെ വീഡിയോകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാം ഇതെല്ലാം കാണാൻ സാധിക്കുന്നത് മിക്കവര്‍ക്കും സന്തോഷമാണ്.

അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 18 സെക്കൻഡ് മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. അതിന് മാത്രം എന്താണ് വീഡിയോയ്ക്ക് അകത്തെന്ന് സംശയം തോന്നുന്നുവെങ്കില്‍ നേരെ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

എപ്പോള്‍- എവിടെ വച്ചാണ് ഈ ദൃശ്യം പകര്‍ത്തിയതെന്ന് അറിവില്ല. എന്നാല്‍ കാണുന്ന ഓരോരുത്തരിലും നെഞ്ചിടിപ്പുണ്ടാക്കുകയും പിന്നീട് അത്ഭുതവും സ്നേഹവും വാത്സല്യവുമെല്ലാം നിറയ്ക്കുകയും ചെയ്യുന്നൊരു രംഗം തന്നെയാണിത്.

[https://twitter.com/i/status/1589946543796150273**](https://twitter.com/i/status/1589946543796150273)**

കാട്ടിനുള്ളിലൂടെ ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനമാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ നിറയെ സഞ്ചാരികളുമുണ്ട്. ഇവര്‍ക്കിടയിലേക്ക് പെട്ടെന്നാണ് ഒരു പെണ്‍സിംഹം ഓടിക്കയറിവരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സിംഹം ഇങ്ങനെ നമുക്ക് നേരെ പാഞ്ഞുവന്നാല്‍ നമ്മളെന്ത് ചെയ്യുമെന്നാണ് ഏവരും വീഡിയോ കാണുമ്പോള്‍ ഓര്‍ക്കുക.

കമന്‍റുകളിലും ഇതേ ചിന്തയാണ് മിക്കവരും പങ്കുവയ്ക്കുന്നത്. എന്നാല്‍ സഞ്ചാരികളോട് അങ്ങേയറ്റത്തെ സ്നേഹമാണ് പെണ്‍സിംഗ് പ്രകടിപ്പിക്കുന്നത്. സഞ്ചാരികളാകട്ടെ തിരിച്ചും അങ്ങനെ തന്നെയാണ് അതിനെ കൈകാര്യം ചെയ്യുന്നത്. തലോടിയും ഓമനിച്ചുമെല്ലാം അതിനെ സ്നേഹിക്കുകയാണ് ഇവരും. തീര്‍ച്ചയായും അതിശയിപ്പിക്കുന്നൊരു കാഴ്ച തന്നെയെന്ന് നിസംശംയ പറയാം.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/80075/elephant-kicks-its-own-trunk-the-video-went-viral)