സഹോദരിക്ക് സര്‍പ്രൈസായി സ്‌കൂട്ടര്‍ സമ്മാനിക്കുന്ന സഹോദരന്‍- വീഡിയോ വൈറല്‍

സഹോദരിക്ക് സര്‍പ്രൈസായി സ്‌കൂട്ടര്‍ സമ്മാനിക്കുന്ന സഹോദരന്‍-  വീഡിയോ വൈറല്‍
2022-11-13T09:42:00 | By Vyshnavy Rajan

ഹോദര സ്നേഹം വ്യക്തമാക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. സഹോദരിക്ക് സര്‍പ്രൈസായി ഒരു സഹോദരന്‍ സ്‌കൂട്ടര്‍ സമ്മാനിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

സഹോദരന്‍ ഒരു ചെറിയ പെട്ടി സഹോദരിക്ക് നല്‍കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പെണ്‍കുട്ടി ആ പെട്ടി തുറന്നു നോക്കുന്നത്. പെട്ടി തുറന്നപ്പോള്‍ സ്‌കൂട്ടറിന്റെ ചാവി കണ്ട പെണ്‍കുട്ടി, അത് വിശ്വസിക്കാനാകാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് സഹോദരന്‍ അടുത്തു നിര്‍ത്തിയിട്ടിരിക്കുന്ന പുത്തന്‍ സ്‌കൂട്ടര്‍ അവളെ കാണിക്കുന്നു. തനിക്കുള്ള ഗിഫ്റ്റാണ് ആ സ്കൂട്ടര്‍ എന്ന് അറിയുന്ന നിമിഷം സന്തോഷം കൊണ്ട് പെണ്‍കുട്ടി കണ്ണുതുടയ്ക്കുകയായിരുന്നു. ശേഷം സന്തോഷത്തോടെ കണ്ണീരൊപ്പി അവള്‍ സഹോദരനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.


കാഴ്ചക്കാരുടെ ഹൃദയവും കണ്ണും നിറയ്ക്കുന്ന ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. ഐശ്വര്യ ബന്ദന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞ ഒക്ടോബര്‍ 30- നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'യഥാര്‍ത്ഥ സ്‌നേഹം. ആദ്യ സവാരി'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ഒരു കോടി ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും അനിയത്തിയെ ഇത്രമാത്രം സ്നേഹിക്കുന്ന ആ സഹോദരന് സല്യൂട്ട് എന്നുമാണ് പലരും കുറിച്ചിരിക്കുന്നത്.

Content Highlight: Brother presents scooter to sister as a surprise- Video viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup