'ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ' ഉള്ള സ്‌ത്രീയുടെ ഇപ്പോഴത്തെ ആഗ്രഹം ഇതാണ്!

'ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ' ഉള്ള സ്‌ത്രീയുടെ ഇപ്പോഴത്തെ ആഗ്രഹം ഇതാണ്!
2022-11-12T20:02:00 | By Susmitha Surendran

ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകളുള്ള സ്ത്രീയുടെ ഇപ്പോഴത്തെ ആഗ്രഹം കേട്ടാൽ ആരുമൊന്ന് അമ്പരക്കും. ലോകത്തിലെ ഏറ്റവും കൂർത്ത താടി തന്റേതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ യുവതി.

സോഫിയ ബൾഗേറിയയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവാനോവയാണ് ഇത്തരത്തിലുള്ള വിചിത്രമായ ആഗ്രഹങ്ങൾ കൊണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിക്കുന്നത്. ഡോക്‌ടറുടെ മുന്നറിയിപ്പ് അവഗണിച്ച് 7.59 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവർ തൻറെ ചുണ്ടുകളെ രൂപമാറ്റം വരുത്തി ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകളാക്കി മാറ്റിയത്.

ഇതിനായി ഇവർ 32 ഓളം സർജറികളാണ് തന്റെ ചുണ്ടുകളിൽ ചെയ്തത്. തൻറെ ചുണ്ടുകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും എത്രയും വേഗത്തിൽ താൻ മറ്റൊരു ലോക റെക്കോർഡ് കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്നും ഈ 25 -കാരി പറയുന്നു.

തൻറെ താടിയെല്ലുകൾ കൂർത്തതാക്കാനുള്ള ശ്രമങ്ങൾ ഇവർ ആരംഭിച്ചു കഴിഞ്ഞു. ഡോക്ടർമാർ നിരവധി തവണ ഈ ശ്രമത്തെ തടയാൻ ശ്രമിച്ചിട്ടും തൻറെ ആഗ്രഹം നടപ്പിലാക്കണമെന്ന പിടിവാശിയിലാണ് ഇവർ. ലോകത്തിലെ ഏറ്റവും നീളമേറിയതും കൂർത്തതുമായ താടിയാണ് അവളുടെ ലക്ഷ്യം.

തൻറെ താടിയിൽ ഫില്ലറുകൾ ചേർത്ത് താടിയുടെ അഗ്രഭാഗം വീണ്ടും കൂർത്തതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലും മറ്റും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിട്ടും തന്റെ ആഗ്രഹം നേടിയെടുക്കും എന്നുള്ള വാശിയിൽ തന്നെയാണ് ഇവർ.

സ്തനങ്ങളുടെ വലുപ്പം കൂട്ടാനും ഇവർ നിരവധി സർജറികൾ ചെയ്തിട്ടുണ്ട്. തൻറെ ശരീരത്തിൽ ഇങ്ങനെ രൂപമാറ്റം വരുത്തുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ ഓരോ മാസവും ചിലവഴിക്കുന്നത്. ഇവരുടെ ശരീരത്തിൻറെ ഈ രൂപവ്യത്യാസം കൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്.

Content Highlight: This is what the woman with the 'world's biggest lips' wants right now!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup