---
title: " അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്, അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്; ടിനി ടോം"
english_title: "Actor Tiny Tom said that it was not trolls or imitations that made Bala weak."
publisher: "moviemax.in"
canonical_url: "https://moviemax.in/news/79901/actor-tiny-tom-said-that-it-was-not-trolls-or-imitations-that-made-bala-weak"
published_at: "2022-11-12T15:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f724085064_BALA_AND_TINITOM.jpg"
keywords: []
---

#  അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്, അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്; ടിനി ടോം

> **Lead Summary:** ബാലയെ തളര്‍ത്തിയത് ട്രോളുകളോ തങ്ങള്‍ അനുകരിച്ചതോ അല്ലെന്ന് നടന്‍ ടിനി ടോം. തങ്ങള്‍ ബാലയെ അനുകരിച്ചത് ആദ്യം അവനെ വേദനിപ്പിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളര്‍ത്തുന്നത് എന്നാണ് ടിനി ടോം പറയുന്നത്.

## Article Content

ബാലയെ തളര്‍ത്തിയത് ട്രോളുകളോ തങ്ങള്‍ അനുകരിച്ചതോ അല്ലെന്ന് നടന്‍ ടിനി ടോം. തങ്ങള്‍ ബാലയെ അനുകരിച്ചത് ആദ്യം അവനെ വേദനിപ്പിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളര്‍ത്തുന്നത് എന്നാണ് ടിനി ടോം പറയുന്നത്.

ബാലയ്ക്ക് ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു. കാരണം എന്താണ് അവനെ പറഞ്ഞതെന്ന് അവന് കൃത്യമായിട്ട് ഒരു ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ അത് സ്പോര്‍ട്ടീവായാണ് എടുത്തത്. രണ്ടു ദിവസം മുമ്പ് തങ്ങള്‍ കെട്ടിപിടിച്ച് ഒരു യാത്ര പോയി വന്നതേയുള്ളു.

ഇതൊന്നും അല്ല, അവനെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ കാര്യത്തില്‍ ഒരുപക്ഷെ താനും പിഷാരടിയുമൊക്കെ അവന്റെ കൂടെ തന്നെ നില്‍ക്കും. അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് അവനില്‍ എന്തെങ്കിലും തളര്‍ച്ച തോന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായ ചില ആളുകളുണ്ട്.

അവരെ നമ്മള്‍ ചോദ്യം ചെയ്യും. താന്‍ അങ്ങനെയൊക്കെ നില്‍ക്കുന്ന ഒരാളാണ്. അവന്‍ പറഞ്ഞ അവനെ വിഷമിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാല്‍, അവന്റെ മുന്‍ ചരിത്രമൊന്നും അവന് പ്രശ്‌നമല്ല. പക്ഷെ അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും. അത് അവന്റെയും കൂടെ മകളാണ്.

ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അതിന് ആര്‍ക്കും അവകാശമില്ല. അതിന് താന്‍ അവന്റെ കൂടെ നിക്കും എന്നാണ് ടിനി ടോം പറയുന്നത്. ബാലയുടെയും ആദ്യ ഭാര്യ അമൃത സുരേഷിന്റെയും മകളായ അവന്തികയെ കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. നിലവില്‍ അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79901/actor-tiny-tom-said-that-it-was-not-trolls-or-imitations-that-made-bala-weak)