---
title: "ചത്തതുപോലെ കിടന്നേക്കാം, വൈറലായി പാമ്പിന്റെ അഭിനയം"
english_title: "May lie dead, viral snake act"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79878/may-lie-dead-viral-snake-act"
published_at: "2022-11-12T13:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f562fbd9c8_viral.jpg"
keywords: []
---

# ചത്തതുപോലെ കിടന്നേക്കാം, വൈറലായി പാമ്പിന്റെ അഭിനയം

> **Lead Summary:** പാമ്പിനെ മിക്കവാറും ആളുകൾക്കെല്ലാം പേടിയാണ്. അതിപ്പോൾ വലിയ പെരുമ്പാമ്പ് ആയാലും ശരി, ഏതെങ്കിലും ചെറിയ വിഷപ്പാമ്പായാലും ശരി. എന്നാൽ, ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോ പേടിച്ചുപോയ ഒരു പാമ്പിന്റേതാണ്. എല്ലാ ജീവികൾക്കും അവരവരുടെ നിലനിൽപ്പ് പ്രധാനമാണല്ലോ.

## Article Content

പാമ്പിനെ മിക്കവാറും ആളുകൾക്കെല്ലാം പേടിയാണ്. അതിപ്പോൾ വലിയ പെരുമ്പാമ്പ് ആയാലും ശരി, ഏതെങ്കിലും ചെറിയ വിഷപ്പാമ്പായാലും ശരി. എന്നാൽ, ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോ പേടിച്ചുപോയ ഒരു പാമ്പിന്റേതാണ്. എല്ലാ ജീവികൾക്കും അവരവരുടെ നിലനിൽപ്പ് പ്രധാനമാണല്ലോ.

ജീവന് ഭീഷണിയാണ് എന്ന് കണ്ടാൽ അതിജീവിക്കാൻ ഏത് വഴിയും ആരും സ്വീകരിക്കും. ഈ വീഡിയോയിൽ ഒരു പാമ്പ് ഒരാളുടെ മുന്നിൽ ചത്തതുപോലെ അഭിനയിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ കുറച്ചൊന്നുമല്ല ഈ വീഡിയോ രസിപ്പിച്ചത്. വീഡിയോയിൽ ഒരു മനുഷ്യൻ ഒരു ചെറിയ പാമ്പിനെ തൊടുന്നത് കാണാം.

അതോടെ പാമ്പ് ചത്തതുപോലെ അഭിനയിക്കുകയാണ് എന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. അയാൾ തൊട്ടതോടെ പാമ്പ് ഒരു വശത്തേക്ക് വീഴുന്നത് കാണാം. വെറുതെ വീഴുകയും ചത്തതുപോലെ അഭിനയിക്കുകയും മാത്രമല്ല, അതിനിടയിൽ നാവ് കൊണ്ടും പാമ്പ് പ്രകടനം നടത്തുന്നുണ്ട്.

അയാൾ പാമ്പിനെ തൊട്ടയുടനെയാണ് പാമ്പ് മറിഞ്ഞു വീഴുന്നത്. പിന്നെ ചത്തു എന്ന് കാണിക്കുന്നത് പോലെ വാ തുറക്കുകയും ചെയ്യുന്നുണ്ട്. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ നിരവധിപ്പേരാണ് കണ്ടത്. അതോടെ ആളുകൾ രസകരമായ കമന്റുകളുമായി രം​ഗത്തെത്തി. അതുപോലെ തന്നെ ചെറിയ പാമ്പുകളുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ അനുഭവങ്ങളും പങ്ക് വച്ചു.

ഒരാളെഴുതിയത് പാമ്പിനെ തൊട്ട് കഴിയുമ്പോൾ അത് ചുരുണ്ടുപോകും എന്നാണ്. ഒരു പഴയ കാർട്ടൂണിലെ രം​ഗം പോലെ ഉണ്ട് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.

[**https://www.reddit.com/r/Damnthatsinteresting/comments/yqk5ek/hognose_snake_theatrically_fakes_death_to_avoid/?utm_term=2100460124&utm_medium=post_embed&utm_source=embed&utm_name=&utm_content=header**](https://www.reddit.com/r/Damnthatsinteresting/comments/yqk5ek/hognose_snake_theatrically_fakes_death_to_avoid/?utm_term=2100460124&utm_medium=post_embed&utm_source=embed&utm_name=&utm_content=header)

കുഞ്ഞുപാമ്പുകൾക്ക് ആളുകളുമായി കളിക്കുന്നത് ഇഷ്ടമാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും റെഡ്ഡിറ്റിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79878/may-lie-dead-viral-snake-act)