---
title: "'ഇന്നെന്റെ മകൾക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്': വൈറൽ കുറിപ്പ്"
english_title: "Now the location video of Mammootty spending time with the kids is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/79827/now-the-location-video-of-mammootty-spending-time-with-the-kids-is-going-viral"
published_at: "2022-11-12T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f2516e5143_mamootty.jpg"
keywords: []
---

# 'ഇന്നെന്റെ മകൾക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്': വൈറൽ കുറിപ്പ്

> **Lead Summary:** മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതൽ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോളും ലൊക്കേഷൻ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

## Article Content

മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതൽ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോളും ലൊക്കേഷൻ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ വീഡിയോയാണ് വൈറാലാകുന്നത്. ഇവ മിറിയം എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്ക്കൊപ്പം വീഡിയോയിലുള്ളത്. അമ്മ സിൻസി അനിലിനൊപ്പം കാതൽ സിനിമയുടെ ലൊക്കേഷനിലെത്തിയതാണ് ഈ മിടുക്കി.

തന്റെ മകൾ മമ്മൂട്ടിക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന വിശേഷം സിൻസി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇവയ്ക്ക് ഒപ്പം മറ്റ് കുട്ടികളും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് നൽകിയാണ് മമ്മൂട്ടി കുഞ്ഞുങ്ങളെ യാത്രയാക്കിയത്.

**കുറിപ്പിന്റെ പൂർണ്ണ രൂപം**

ഇന്നെന്റെ മകൾക്കു അറിയില്ല... അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.

[**https://www.facebook.com/shawn.sincy.3/videos/1136400180600492/?t=27**](https://www.facebook.com/shawn.sincy.3/videos/1136400180600492/?t=27)

നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും...ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി...

### Related Links & Sources
- [Original Story Source](https://moviemax.in/news/79827/now-the-location-video-of-mammootty-spending-time-with-the-kids-is-going-viral)