---
title: "ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല, എല്ലാ സീനുകളും ഒറിജിനല്‍ ആണ്; ഇന്റിമെന്റ് സീനുകളെ കുറിച്ച് സ്വാസിക "
english_title: "Now Swasika is talking about the intimacy scenes in the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/79821/now-swasika-is-talking-about-the-intimacy-scenes-in-the-film"
published_at: "2022-11-12T08:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f0bb3a4618_chathuram.jpg"
keywords: []
---

# ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല, എല്ലാ സീനുകളും ഒറിജിനല്‍ ആണ്; ഇന്റിമെന്റ് സീനുകളെ കുറിച്ച് സ്വാസിക 

> **Lead Summary:**  പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ചതുരം എന്ന സിനിമയാണ് താരത്തിന്റെതായി എത്തിയ പുതിയ ചിത്രം. ഇറോട്ടിക് വിഭാഗത്തില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് സ്വാസികയും റോഷന്‍ മാത്യുവും അലന്‍സിയറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നിരവധി ഇന്റിമെന്റ് സീനുകള്‍ ഉണ്ടായിരുന്നു.

## Article Content

 പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ചതുരം എന്ന സിനിമയാണ് താരത്തിന്റെതായി എത്തിയ പുതിയ ചിത്രം. ഇറോട്ടിക് വിഭാഗത്തില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് സ്വാസികയും റോഷന്‍ മാത്യുവും അലന്‍സിയറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നിരവധി ഇന്റിമെന്റ് സീനുകള്‍ ഉണ്ടായിരുന്നു.

സ്വാസികയുടെ ഇന്റിമെന്റ് സീനുകള്‍ കണ്ട് കുടുംബ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമെന്റ് സീനുകളെ കുറിച്ച് പറയുകയാണ് സ്വാസിക. ചതുര’ത്തിലെ മറ്റു സീനുകള്‍ ചെയ്തതു പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകള്‍ ചെയ്തപ്പോഴും തോന്നിയത്. രണ്ടു വ്യക്തികള്‍ ഒരുമിച്ച് അഭിനയിക്കുന്നു, അതിലപ്പുറം ഒന്നുമില്ല എന്നാണ് സ്വാസിക പറയുന്നത്.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു ആര്‍ട്ടിസ്റ്റിന് പലതരം വേഷങ്ങള്‍ ചെയ്യേണ്ടി വരും. അത്തരത്തില്‍ ഒരു സീന്‍ മാത്രമാണ് ഇന്റിമെന്റ് സീനും. ‘ചതുര’ത്തിലെ ഇന്റിമേറ്റ് സീനുകള്‍ ഒരുപാട് പ്ലാന്‍ ചെയ്തു റിഹേഴ്‌സല്‍ ചെയ്തും ചെയ്തതാണ്-സ്വാസിക പറയുന്നു.

അലന്‍ ചേട്ടന്‍ ആയാലും റോഷന്‍ ആയാലും ഞാനുമായി സംസാരിച്ച്, നമുക്ക് കംഫര്‍ട്ടബിള്‍ ആയി എങ്ങനെ ഒരു സീന്‍ ചെയ്യാം എന്ന് തീരുമാനിച്ചാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. ഒരു ഫൈറ്റ് സീന്‍, ഒരു മരണവീട്ടിലെ സീന്‍, അല്ലെങ്കില്‍ പാട്ടു രംഗങ്ങള്‍ ചെയ്യുന്നതുപോലെയാണ് ഇന്റിമേറ്റ് സീനുകളും ചെയ്യുന്നത്. റിഹേഴ്‌സല്‍ ചെയ്തും വീണ്ടും വീണ്ടും ടേക്ക് എടുത്തുമാണ് ഒരു രംഗം പൂര്‍ത്തിയാക്കുന്നത് എന്നാണ് നടി പറയുന്നത്.

ഈ സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും അതിന്റെ സംവിധായകനാണ് എന്നും സ്വാസിക പറഞ്ഞു. ഒരു സീന്‍ വള്‍ഗര്‍ ആകാതെ പ്രസന്റ് ചെയ്യാന്‍ സിദ്ധാര്‍ഥിന് നന്നായി അറിയാം. അദ്ദേഹമാണ് ഓരോ സീനും കൊറിയോഗ്രാഫി ചെയ്ത്. ഏതു ലൈറ്റ്, ഏതു പൊസിഷന്‍, ഡയലോഗ് എല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. ഞങ്ങള്‍ അവിടെ ഇരുന്നുകൊടുത്താല്‍ മാത്രം മതി എന്നും നടി പറഞ്ഞു.

ചിത്രത്തില്‍ ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും നടി പറഞ്ഞു.എല്ലാ സീനുകളും ഒറിജിനല്‍ ആണ്. കാണിച്ചത് എന്റെ കാലുകള്‍ തന്നെയാണ്. എന്റെ കാലുകള്‍ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് അത്യാവശ്യമാണ് എന്നും സ്വാസിക പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79821/now-swasika-is-talking-about-the-intimacy-scenes-in-the-film)