---
title: "സൈനികന്‍റെ വർക്കൗട്ട് അതുപോലെ പകര്‍ത്തുന്ന നായ; വൈറലായി വീഡിയോ"
english_title: "A dog that mimics a soldier's workout; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79813/a-dog-that-mimics-a-soldiers-workout-the-video-went-viral"
published_at: "2022-11-12T07:39:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f007f306fc_viral.jpg"
keywords: []
---

# സൈനികന്‍റെ വർക്കൗട്ട് അതുപോലെ പകര്‍ത്തുന്ന നായ; വൈറലായി വീഡിയോ

> **Lead Summary:** പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് നായകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്.

## Article Content

പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് നായകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്.

മനുഷ്യരുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ജന്തുക്കളാണ് നായ്ക്കള്‍. മനുഷ്യരോട് അങ്ങേയറ്റം കുറും ഇവര്‍ പുലര്‍ത്താറുണ്ട്. അതുകൊണ്ടാകാം നായ്ക്കള്‍ മനുഷ്യരെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്.

ഇത് ശരി വയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിഐഎസ്എഫ് ജവാനൊപ്പം വർക്കൗട്ട് ചെയ്യുന്ന ഒരു നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ദില്ലി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ചയാണിത്.

സിഐഎസ്എഫ് യൂണിറ്റിനൊപ്പമുള്ള സ്നിഫര്‍ നായ ആണ് വീഡിയോയിലെ താരം. മുന്നില്‍ നില്‍ക്കുന്ന സൈനകന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും അതുപോലെ അനുകരിക്കുകയാണ് നായ. സുരക്ഷാ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ഈ നായയുടെ വീഡിയോ 'ഭാരത് ഡിഫെന്‍ഡേഴ്സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. നിരവധി പേര്‍ നായയെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ചിലര്‍ക്ക് വീഡിയോ കണ്ട് അതിശയം തോന്നിയപ്പോള്‍, മറ്റു ചിലര്‍ അഭിമാനം തോന്നുന്നു എന്നാണ് കമന്‍റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79813/a-dog-that-mimics-a-soldiers-workout-the-video-went-viral)