പൊന്നമ്പിളി എന്ന സീരിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രാഹുൽ രവി വിവാഹിതനായി. ലക്ഷ്മി എസ് നായർ ആണ് വധു. ഡിസംബർ 27ന് പെരുമ്പാവൂരിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കുറച്ചു നാളായി പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 15ന് ലക്ഷ്മിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുൽ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു. പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലെത്തി പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി
Rahul Ravi, who became the darling of the miniscreen audience through the serial Ponnambili, got married