---
title: "24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് റെക്കോര്‍ഡ് നേടി 23കാരന്‍; വീഡിയോ"
english_title: "23-year-old set record for planting more than 23,000 trees in 24 hours; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79738/23-year-old-set-record-for-planting-more-than-23000-trees-in-24-hours-video"
published_at: "2022-11-11T17:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e32a72a76f_viral.jpg"
keywords: []
---

# 24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് റെക്കോര്‍ഡ് നേടി 23കാരന്‍; വീഡിയോ

> **Lead Summary:** 24 മണിക്കൂറിനിടെ 23,000- ലധികം മരങ്ങള്‍ നട്ട് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ 23- കാരനും കനേഡിയന്‍ യുവാവുമായ ആന്‍റ്വയിന്‍ മോസിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

24 മണിക്കൂറിനിടെ 23,000- ലധികം മരങ്ങള്‍ നട്ട് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ 23- കാരനും കനേഡിയന്‍ യുവാവുമായ ആന്‍റ്വയിന്‍ മോസിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നോര്‍വേയുടെ മുന്‍ പരിസ്ഥിതി മന്ത്രി എറിക് സോള്‍ഹൈം ആണ് ഇദ്ദേഹം മരങ്ങള്‍ നടുന്നതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'വാവ് ! ഒരു 23- കാരനാണ് വെറും 24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് ഒരു മിനിറ്റില്‍ 16 മരങ്ങള്‍ നടാന്‍ കഴിയും എന്നാണ് ആന്‍റ്വയിന്‍ മോസ് പറയുന്നത്. അതായത് ഒരു സെക്കന്‍ഡില്‍ 3.75 മരങ്ങള്‍ വീതം' - മന്ത്രി എറിക് സോള്‍ഹൈം ട്വിറ്ററില്‍ കുറിച്ചു.

24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ നേടിയ യുവാവ് എന്ന റെക്കോര്‍ഡാണ് യുവാവ് നേടിയത്. കഴിഞ്ഞ വര്‍ഷമാണ് യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.

[**https://twitter.com/i/status/1590217368961064960**](https://twitter.com/i/status/1590217368961064960)

കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ആണ് യുവാവിന്‍റെ ഈ ഒറ്റയാള്‍ പോരാട്ടം. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് എറിക് ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഇതുവരെ 1.7 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ യുവാവിനെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79738/23-year-old-set-record-for-planting-more-than-23000-trees-in-24-hours-video)