പുരുഷനും നാണം തോന്നും ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍; സ്വാസികയെ കുറിച്ച് അലന്‍സിയര്‍

പുരുഷനും നാണം തോന്നും ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍; സ്വാസികയെ കുറിച്ച് അലന്‍സിയര്‍
2022-11-11T16:17:00 | By Susmitha Surendran

സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചതുരം വലിയ ചര്‍ച്ചാവിഷയമാവുകയാണ്. ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി സിനിമയില്‍ അവതരിപ്പിച്ച നടി സ്വാസികയുടെ ധൈര്യത്തേയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒപ്പം അഭിനയിച്ച അലന്‍സിയര്‍ .

ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത അലന്‍സിയര്‍ തന്നെ സ്വാസികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.


ചതുരം എന്ന ചിത്രത്തിലെ കഥാപാത്രം ഞാന്‍ ചെയ്യാം എന്ന് ധൈര്യത്തോടെ നിന്ന് പറഞ്ഞ് അത് ഭംഗിയായി അഭിനയിച്ച സ്വാസികയ്ക്കാണ് ആദ്യത്തെ തന്റെ കൈയ്യടി എന്നാണ് അലന്‍സിയര്‍ പറയുന്നത്.. പക്ഷേ ഇതൊന്നും അവര്‍ക്ക് പ്രശ്നമല്ല.. കാരണം ഇത് ഞങ്ങളുടെ തൊഴിലാണ്..

തൊഴിലിന്റെ ഭാഗമായാണ് ഇതെല്ലാം അഭിനയിക്കുന്നത് എന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ എനിക്ക് സ്വാസികയോട് ഒന്നും തോന്നിയിട്ടില്ല..

അവിടെ ഞങ്ങള്‍ ഒന്നാണ് ആണ്‍ പെണ്‍ വ്യത്യാസമില്ല.. അഭിനയിക്കുകയാണ്.. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. ‘അവിടെ അലന്‍ ചേട്ടനാണ് സ്വാസികയാണ് എന്നില്ലെന്നും സീന്‍ നന്നായി ചെയ്യണം എന്ന തോന്നലാണ് ഉണ്ടാവുക’ എന്ന് സ്വാസികയും പറയുന്നു.


എനിക്ക് പോലും ചില ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടും നാണവും തോന്നിയിരുന്നു… എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത് എന്നാണ് ഇരുവരും ഒന്നിച്ച് എത്തിയ അഭിമുഖത്തില്‍ വെച്ച് അലന്‍സിയര്‍ പറഞ്ഞത്.

പുരുഷനും നാണം തോന്നും ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍.. അതാണ് ഞാന്‍ പറഞ്ഞ് വന്നത്.. സ്ത്രീകള്‍ക്ക് മാത്രമല്ല.. എന്റേയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഈ സിനിമ കാണുന്നുണ്ട്. അലന്‍സിയര്‍ പറയുന്നു. അതേസമയം സിനിമയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. സാസ്വികയുടെ വില പോയി എന്നാണ് ചിലരുടെ അഭിപ്രായം.

Content Highlight: Alencier's words about Swazika are now going viral.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup