---
title: "സീരിയൽ താരം ഗൗരി കൃഷ്ണ വിവാഹിതയാകുന്നു"
english_title: "Serial star Gauri Krishna is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79658/serial-star-gauri-krishna-is-getting-married"
published_at: "2022-11-11T10:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ddaed2fa4d_gourikrishna.jpg"
keywords: []
---

# സീരിയൽ താരം ഗൗരി കൃഷ്ണ വിവാഹിതയാകുന്നു

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗരി കൃഷ്ണൻ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരം മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗരി കൃഷ്ണൻ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരം മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. താരം വിവാഹിത ആകാൻ പോവുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങൾ വഴി താരം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഈ മാസം 24ആം തീയതി ആണ് നടിയുടെ വിവാഹം നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. നടിയുടെ വരനായി എത്തുന്നത് ആരാണ് എന്ന് അറിയുമോ? മനോജ് പേയാട് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. ഈ വ്യക്തിയെ നിങ്ങൾക്ക് സുപരിചിതമാണ്. എങ്കിലും ഒരുപക്ഷേ ഫോട്ടോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല.

താരം അടുത്ത ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വിവാഹ വസ്ത്രത്തിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിൽ വിവാഹ തീയതി ആലേഖനം ചെയ്തിട്ടുണ്ട്. ഗൗരി കൃഷ്ണ അഭിനയിച്ച സൂപ്പർ ഹിറ്റ് പരമ്പര ആയിരുന്നു പൗർണമിതിങ്കൾ. ഈ പരമ്പരയുടെ സംവിധായകനായി എത്തിയത് മനോജ് പേയാട് ആണ്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. തിരുവനന്തപുരം സ്വദേശി ആണ് സത്യത്തിൽ മനോജ്. അതേസമയം കോട്ടയം സ്വദേശി ആണ് ഗൗരി കൃഷ്ണ.

### Related Links & Sources
- [Original Story Source](https://moviemax.in/news/79658/serial-star-gauri-krishna-is-getting-married)